മുനിസിപ്പല്‍ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ വൈസ് പ്രസിഡന്റ് സോണിയഗിരിയ്ക്കു സ്വീകരണം നല്കി
ഇരിങ്ങാലക്കുട: മുനിസിപ്പല്‍ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ വൈസ് പ്രസിഡന്റ് സോണിയഗിരിയ്ക്കു തൃശൂര്‍ ജില്ലാ ടെന്നീസ് വോളിബോള്‍ അസോസിയേഷന് സ്വീകരണം നല്കി. സ്വീകരണ സമ്മേളനം സംസ്ഥാന ചെയര്മാന് ബാലന് അമ്പാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സാജു പാറേക്കാടന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.എം. അബ്ദുള്‍ റഹ് മാന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു. അഡ്വ. ശശികുമാര്‍ ഇടപ്പുഴ, സെക്രട്ടറി ജേയ്ക്കബ് ആലപ്പാട്ട്, ട്രഷറര്‍ പി.വി. ജോണ്സണ് എന്നിവര്‍ പ്രസംഗിച്ചു.