വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന എടക്കുളം സ്വദേശി മരിച്ചു
ഇരിങ്ങാലക്കുട: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എടക്കുളം സ്വദേശി മരിച്ചു. എടക്കുളം കോലോത്ത് വീട്ടില്‍ കുട്ടന് മകന് ജയന് (50) ആണ് മരിച്ചത്. സംസ്കാരം മുക്തിസ്ഥാനില്‍ നടത്തി. ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. പരേതന് ലോട്ടറി വില്പനക്കാരനാണ്. ഈ മാസം 18 നു വൈകീട്ട് എടക്കുളം കളള് ഷാപ്പ് പരിസരത്ത് വെച്ചായിരുന്നു അപകടം. തുടര്‍ന്ന് തൃശൂര്‍ എലൈറ്റ് ആശുപത്രിയിലും മെഡിക്കല്‍ കോളജിലും ചികില്‍സയിലായിരുന്നു. ഭാര്യ: രാധ. മക്കള്‍: അനന്തു, ദേവിക.