ക്വില്ലിംഗ് ആര്‍ട്ടിലൂടെ വ്യത്യസ്തങ്ങളായ കലാരൂപങ്ങളുമായി എട്ടാം ക്ലാസ് വിദ്യാര്‍ഥി
ലോക്ക് ഡൗണില്‍ വീട്ടിലിരുന്ന സമയത്ത് ക്വില്ലിംഗ് ആര്‍ട്ടിലൂടെ വ്യത്യസ്തങ്ങളായ കലാരൂപങ്ങളുമായി ഇരിങ്ങാലക്കുടക്കാരിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥി. കോവിഡ്-19 സാഹചര്യത്തില്‍ ലോക്ക് ഡൗണായി വീട്ടിലിരുന്ന കാലഘട്ടത്തില്‍ ക്വില്ലിംഗ് ആര്‍ട് എന്ന കലാരൂപത്തിലൂടെ വ്യത്യസ്തമായ ചിത്രങ്ങളുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഗായത്രി വിസ്മയം തീര്‍ക്കുകയാണ്. പല നിറത്തിലുള്ള പേപ്പര്‍ വ്യത്യസ്ത ആകൃതികളില്‍ വെട്ടിയും ചുരുട്ടിയുമാണ് ഇത്തരം കലാസൃഷ്ടികള്‍ നിര്‍മിക്കുന്നത്.
ഇതു കൂടാതെ ചിത്രം വരയും ഗായത്രിയുടെ ഹോബിയാണ്. നാലു വയസു മുതല്‍ ആരംഭിച്ചതാണ് ഗായത്രിയുടെ ചിത്രം വരയോടുള്ള താത്പര്യം. കുഞ്ഞനിയന് നിരജ്ഞന് കഴിഞ്ഞ പിറന്നാളിന് ഇത്തരത്തില്‍ കടലാസു കൊണ്ട് സ്വയം നിര്‍മിച്ചു നല്കിയ ഗിഫ്റ്റ് ബോക്സ് ഏറെ ആകര്‍ഷകമായിരുന്നു. കോവിഡ്-19 ന്റെ പശ്ചാത്തലത്തിലും ഇത് ആധാരമാക്കിയും ഗായത്രി ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട മാരാത്ത് ലൈനില്‍ താമസിക്കുന്ന തൃശൂരിലെ വിജിലന്‍സ് ഉദ്യോഗസ്ഥനായ ബിജുവിന്റെയും ഷെര്മിളയുടെയും മൂത്ത മകളാണ് ഗായത്രി.