അതിരപ്പിള്ളി ആദിവാസി ഊരുകള്‍ക്ക് താഴെക്കാട് പള്ളിയുടെ കൈത്താങ്ങ്
താഴെക്കാട്: അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ 628 ആദിവാസി കുടുംബങ്ങള്‍ക്ക് താഴെക്കാട് പള്ളിയുടെ നേതൃത്വത്തില്‍ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. അതിരപ്പിള്ളി മലക്കപ്പാറ ഷോളയാര്‍ പ്രദേശങ്ങളിലെ മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കുള്ള പച്ചക്കറി കിറ്റ് താഴെക്കാട് പള്ളി ആര്‍ച്ച് പ്രീസ്റ്റ് ഫാ. ജോണ്‍ കവലക്കാട്ട്, പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. പ്രസിഡന്റ് കെ.കെ. റിജേഷിന്റെ നേതൃത്വത്തില്‍ 14 ഊരുകളിലായി 628 കുടുംബങ്ങളില്‍ പച്ചക്കറി കിറ്റ് എത്തിച്ചു. ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി പി.ജി. പ്രദീപ്, സൗമിനി മണിലാല്‍, പഞ്ചായത്തംഗം സി. സി. കൃഷ്ണന്, താഴേക്കാട് പള്ളി അസിസ്റ്റന്റ് വികാരി ഫാ. അനൂപ് പാട്ടത്തില്‍, ഡീക്കന്‍ ടിറ്റോ സുപ്രത്ത് സിഎംഐ, കൈക്കാരന്മാരായ മാത്യൂസ് കരേടന്, റീജോ പാറയില്‍, ജോര്‍ജ്ജ് തൊമ്മാന, സാമൂഹ്യപ്രവര്‍ത്തകന്‍ മകന് ജോഷി പറപ്പുള്ളി, അഡ്വ. വിജു വാഴക്കാല എന്നിവര്‍ പ്രസംഗിച്ചു. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസനിധിയിലേക്ക് ആര്‍ച്ച് പ്രീസ്റ്റ് സംഭാവന കൈമാറി