താഴേക്കാട് കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ മെമ്മോറാണ്ടം നല്കി
താഴെക്കാട്: മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രത്തിലെ കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും 80:20 അനുപാതത്തില്‍ വിതരണം ചെയ്യുന്നത് റദ്ദാക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവും ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവര്‍ക്ക് അവരുടെ അവകാശങ്ങള്‍ തുല്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉന്നത വിദ്യാഭ്യസ മന്ത്രി ഡോ. ആര്. ബിന്ദുവിനു നല്കി. താഴേക്കാട് കെസിവൈഎമ്മിനു വേണ്ടി യൂണിറ്റ് പ്രസിഡന്റ് നിഖില്‍ ബേബി മെമ്മോറാണ്ടം കൈമാറി. ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ക്രിസ്ത്യാനികള്‍ സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഭാരതത്തിലെ മതന്യൂനപക്ഷമായ ക്രൈസ്തവര്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ വളരെ ഏറെയാണ്. ഈയൊരു സാഹചര്യത്തില്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റെടുത്തുവെന്ന തീരുമാനവും, സംസ്ഥാനത്തെ മതന്യൂനപക്ഷ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും 80:20 അനുപാതത്തില്‍ വിതരണം ചെയ്യുന്നത് റദ്ദാക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കണമെന്നും എല്ലാ നൂനപക്ഷ സമുദായങ്ങള്‍ക്കും ഒരുപോലെ അവരുടെ അവകാശങ്ങള്‍ ലഭ്യമാക്കുന്നതിനു വേണ്ട അടിയന്തര നടപടി സ്വീകരിക്കണമെന്നും ആര്‍ച്ച് പ്രീസ്റ്റ് ഫാ. ജോണ്‍ കവലക്കാട്ട് പറഞ്ഞു