പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയില്‍ മെഡിക്കല്‍ ഐസിയുവിന്റെ ഉദ്ഘാടനം നടത്തി
പുല്ലൂര്‍: സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയില്‍ ആധുനിക രീതിയില്‍ നവീകരിച്ച വെന്റിലേറ്റര്‍ കെയര്‍ സൗകര്യത്തോടു കൂടിയ മെഡിക്കല്‍ ഐസിയുവിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തി. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. മെഡിക്കല്‍ ഐസിയുവിന്റെ വെഞ്ചിരിപ്പ് കര്‍മം ഇരിങ്ങാലക്കുട രൂപത വൈസ് ചാന്‍സലര്‍ റവ. ഡോ. കിരണ്‍ തട്ട്ല നിര്‍വഹിച്ചു. ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ളോറി സിഎസ്എസ്, മെഡിക്കല്‍ സൂപ്രണ്ട് സിസ്റ്റര്‍ ഡോ. റീറ്റ സിഎസ്എസ്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ സുമ സിഎസ്എസ്, എന്‍എബിഎച്ച് കോ-ഓര്‍ഡിനേറ്റര്‍ ജിന്‍സി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ഒരു ഇന്വാസിവ് വെന്റിലേറ്ററും രണ്ടു നോണ്‍ ഇന്വാസിവ് വെന്റിലേറ്ററും ഉള്‍പ്പെടുന്ന ഫോര്‍ ബെഡ് മെഡിക്കല്‍ ഐസിയുവാണു സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയില്‍ സജ്ജമാക്കിയിരിക്കുന്നത്. ആശുപത്രിയില്‍ മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് എട്ടുമണി വരെ ഡോ. റീറ്റ, ഡോ. ഡെയിന്‍ ആന്റണി, ഡോ. മാര്ട്ടിന് അഗസ്റ്റിന് എന്നിവരും സെപ്റ്റംബര്‍ ഒന്നു മുതല്‍ ഡോ. സിജു ജോസ് കൂനന്‍ ജനറല്‍ ഫിസിഷ്യന്മാരുടെ സേവനവും ലഭ്യമാക്കും.