പ്രതികളോടുള്ള കരുതലിന്റെ പകുതിയെങ്കിലും നിക്ഷേപകരോടു സര്‍ക്കാര്‍ കാണിക്കണമെന്നു കോണ്‍ഗ്രസ്
മാടായിക്കോണം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളോടു കാണിക്കുന്ന കരുതലിന്റെ പകുതിയെങ്കിലും വഞ്ചിക്കപ്പെട്ട നിക്ഷേപകരോടു കാണിക്കുവാന്‍ സര്‍ക്കാര്‍ തയാറാകണമെന്നു കോണ്‍ഗ്രസ്. പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ട് മൂന്നു മാസം കഴിഞ്ഞിട്ടും പകുതി പ്രതികളെ പോലും അറസ്റ്റു ചെയ്യാതെ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് മാറ്റുവാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും മാടായിക്കോണം സ്കൂളിനു സമീപം ചേര്‍ന്ന സായാഹ്ന ധര്‍ണയില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സായാഹ്ന ധര്‍ണ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. സോയ ജോസഫ് ഉദ്ഘാടനം ചെയ്തു. കെ. വേലായുധന് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പുള്ളി മുഖ്യപ്രഭാഷണം നടത്തി. ബൈജു കുറ്റിക്കാടന്‍, തോമസ് തത്തംപിള്ളി, എം.ആര്. ഷാജു, അഡ്വ. പി.എന്‍. സുരേഷ്, അസറുദ്ദീന് കളക്കാട്ട്, കെ.സി. ജെയിംസ്, നിഷ അജയന്, രഘുനാഥ് കണ്ണാട്ട്, സിന്ധു അജയന്, രജീന്ദ്രന്‍ പുല്ലാനി, റെയ്ഹാന് ഷഹീര്‍, ഷാന്റോ പള്ളിത്തറ, വത്സന് മേലിട്ട, സി.ഡി. ജോസ്, ബിനീഷ് കെ. ബഷീര്‍, ശോഭനന് പുളിയത്തുപറമ്പില്‍, ഗോപിനാഥന്, അജയന് നന്തിക്കര, സുഷി ബിനോയ്, ജയന് മാരാത്ത്, എം.ആര്. പ്രതാപന് എന്നിവര്‍ നേതൃത്വം നല്കി.