കൂടല്‍മാണിക്യം ഉത്സവം, അന്നദാനത്തിനു ജൈവപച്ചക്കറി കൃഷി തുടങ്ങി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനു നടത്തുന്ന അന്നദാനത്തിലേക്ക് ആവശ്യമായ ജൈവ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നു. ഏപ്രിലിലും മേയിലുമായി നടക്കുന്ന രണ്ട് ഉത്സവങ്ങള്‍ക്കായി അര ലക്ഷത്തോളം പേരെ ഉള്‍ക്കൊള്ളിച്ചു നടത്തുന്ന അന്നദാനത്തിനായിട്ടാണു കൂടല്‍മാണിക്യം ദേവസ്വത്തിന്റെ കീഴില്‍ ഇരിങ്ങാലക്കുടയിലുള്ള സ്ഥലങ്ങളില്‍ പച്ചക്കറി കൃഷിയൊരുക്കുന്നത്. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നാണു വിത്തും തൈകളും ഇറക്കിയിരിക്കുന്നത്. ദേവസ്വം വടക്കേക്കര പറമ്പില്‍ നടന്ന ചടങ്ങില്‍ ദേവസ്വം കമ്മീഷ്ണര്‍ ബിജു പ്രഭാകര്‍ നടീല്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോര്‍ഡ് ചെയര്മാന് യു. പ്രദീപ് മേനോന് അധ്യക്ഷത വഹിച്ചു. 2021 ലെ മാറ്റി വെച്ച ഉത്സവം ഏപ്രില്‍ 15 മുതല്‍ 25 വരെ ആചാരാനുഷ്ഠാനങ്ങളോടെയും 2022 ലെ ഉത്സവം മെയ് 12 മുതല്‍ 22 വരെ ദേശീയ നൃത്ത സംഗീത ഉത്സവമായിട്ടുമാണു സംഘടിപ്പിക്കുന്നത്.