ശ്രീലങ്കയുടെയും പാക്കിസ്ഥാന്റെയും അവസ്ഥയിലേക്ക് രാജ്യത്തെ തള്ളിവിടരുത്: കെ.ജി. ശിവാനന്ദന്
ഇരിങ്ങാലക്കുട: അയല്‍രാജ്യങ്ങളായ ശ്രീലങ്കയുടെയും പാക്കിസ്ഥാന്റെയും അവസ്ഥയിലേക്കു രാജ്യത്തെ നയിക്കുന്ന വികലമായ നയങ്ങളില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് എഐടിയുസി ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന് അഭിപ്രായപ്പെട്ടു. ഇന്ധനത്തിനും ജീവന്‍രക്ഷാ മരുന്നിനുമുള്പ്പെടെ സര്വസാമഗ്രികള്ക്കുമുള്ള വിലക്കയറ്റത്തിനെതിരെ എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റോഫീസിനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക നയങ്ങളും നിയന്ത്രണങ്ങളില്ലാത്ത സ്വകാര്യ കുത്തകവത്ക്കരണവുമാണ് ഇന്ത്യ മഹാരാജ്യത്ത് പടര്‍ന്നുപിടിച്ചിട്ടുള്ള രൂക്ഷമായ വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും കാരണമെന്നും ഇതേ അവസ്ഥയാണു ശ്രീലങ്കയേയും പാക്കിസ്ഥാനേയും കലാപത്തിലേക്കു തള്ളിവിട്ടതെന്നും ശിവാനന്ദന് കൂട്ടിച്ചേര്‍ത്തു. മോഹനന് വലിയാട്ടില്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.കെ. ശിവന്, മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം, കെ.വി. രാമകൃഷ്ണന്, കെ.സി. ബിജു, ബാബു ചിങ്ങാരത്ത്, കെ.എസ്. പ്രസാദ്, കെ.പി. ഹരിദാസ്, മിഥുന് പോട്ടക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.