പടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച നീരറിവ് മാതൃകാ നീര്‍ത്തടാധിഷ്ഠിത സമഗ്രവികസനപദ്ധതി
പടിയൂര്‍: നാം അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്നാണു ജലദൗര്‍ലഭ്യമെന്നും ജലാശയങ്ങളെ സംരക്ഷിക്കുക എന്നതു നമ്മുടെ നിലനില്പ്പിന്റെത്തന്നെ അനിവാര്യതയാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിപ്രകാരം പടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച നീരറിവ് മാതൃകാ നീര്‍ത്തടാധിഷ്ഠിത സമഗ്രവികസനപദ്ധതി നീരറിവ് യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍, ജില്ലാ പഞ്ചായത്തംഗം ഷീലാ അജയഘോഷ്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് സുധ ദിലീപ്, ബ്ലോക്ക് അംഗം രാജേഷ് അശോകന്, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.വി. വിപിന്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.