നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരോടുള്ള വിവേചനം അവസാനിപ്പിക്കണം: കെപിഎസ്ടിഎ
ഇരിങ്ങാലക്കുട: അവധിക്കാല അധ്യാപക പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകര്‍ക്ക് ഓണറേറിയം നല്‍കാത്ത നടപടിയില്‍ കെപിഎസ്ടിഎ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അവധിക്കാല ഡ്യൂട്ടിക്ക് എല്ലാവര്ക്കും സറണ്ടര്‍ ആനുകൂല്യം ഉറപ്പാക്കണമെന്നും വര്‍ഷങ്ങളായി ജോലി ചെയ്തിട്ടും ഇനിയും നിയമനവും ശമ്പളവും ലഭിക്കാത്ത മുഴുവന്‍ അധ്യാപകരുടെയും നിയമനങ്ങള്‍ അംഗീകരിക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കെപിഎസ്ടിഎ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെപിഎസ്ടിഎ വിദ്യാഭ്യാസ ജില്ലാ നേതൃയോഗം സംസ്ഥാന എക്സിക്യുട്ടീവ് അംഗം സാജു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ആര്. ആംസണ്‍ അധ്യക്ഷത വഹിച്ചു. എം.ജെ. ഷാജി, പ്രവീണ്‍ എം. കുമാര്‍, നിധിന് ടോണി, ആന്റോ പി. തട്ടില്‍, കെ.എം. റാഫി, വില്‍സണ്‍ മാമ്പിള്ളി, കെ.വി. അജയകുമാര്‍, ജെഫ്രിന്‍ ജോര്‍ജ്, വി. ഗോകുല്‍കൃഷ്ണന്‍, പി.എസ്. സൂരജ്, കെ.വി. സുശീല്‍, പി.യു. രാഹുല്‍, നെല്‍സണ്‍ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.