എന്റെ പ്ലാവ്, നമ്മുടെ ആഹാരം, ദാരിദ്ര്യത്തിന് ഉത്തരം’ എന്ന പദ്ധതിയില്‍ മങ്ങാടിക്കുന്നില്‍ പ്ലാവിന്‍തോട്ടം
ഇരിങ്ങാലക്കുട: ‘എന്റെ പ്ലാവ്, നമ്മുടെ ആഹാരം, ദാരിദ്ര്യത്തിന് ഉത്തരം’ എന്ന പദ്ധതിയില്‍ മങ്ങാടിക്കുന്നില്‍ പ്ലാവിന്‍തോട്ടം. ‘ഒരു ഗോള്‍ ഒരു മരം പദ്ധതിയും’ ‘ഒരു ഗോള്‍ ഒരു നാട്ട് മാവ് പദ്ധതിയും’ നടപ്പിലാക്കിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപറമ്പിലിന്റെ നേതൃത്വത്തിലാണ് മൂന്നുവര്‍ഷം മുമ്പ് പ്ലാവ് വെയ്ക്കാന്‍ തുടങ്ങിയത്. മങ്ങാടിക്കുന്നിന്റെ നെറുകയില്‍ ഇന്ന് നൂറോളം പ്ലാവിന്‍തൈകള്‍ നില്ക്കുന്ന കാഴ്ച നമുക്ക് കാണാം. പ്ലാവിന്റെ തോട്ടമാണ് മങ്ങാടിക്കുന്നില്‍ തയാറായിട്ടുള്ളത്. ക്രൈസ്റ്റ് കോളജിലെ എന്‍എസ്എസ് യൂണിറ്റുകളും ബയോഡൈവേഴ്സിറ്റി ക്ലബും ഭൂമിത്രസേനയും ബിപിഇ ഡിപ്പാര്‍ട്ട്മെന്റും അധ്യാപകരും എല്ലാവരും സംരക്ഷിച്ചുവരുന്നതാണ് ഈ പ്ലാവിന്‍തോട്ടം. കഴിഞ്ഞ വര്‍ഷം ക്രൈസ്റ്റ് കോളജ് ക്യാമ്പസില്‍ ഔഷധസസ്യങ്ങളുടെ തോട്ടം നിര്‍മിച്ചുകൊണ്ട് വനവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചിരുന്നു. ഒന്നര ഏക്കറില്‍ 120 ഓളം ഔഷധ സസ്യങ്ങളുടെ തൈകള്‍ നട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്.