കാര്‍ വാഷിംഗ് കേന്ദ്രത്തിനെതിരെ പരിസരവാസികള്‍ രംഗത്ത്
ഇരിങ്ങാലക്കുട: നഗരസഭ 22ാം വാര്‍ഡില്‍ വണ്‍വേ റോഡില്‍ മാരി ഗോള്‍ഡ് ഷോപ്പിംഗ് സെന്ററിന് എതിര്‍വശത്തുള്ള സ്ഥലത്ത് കാര്‍ വാഷിംഗ് കേന്ദ്രം ആരംഭിക്കുന്നതില്‍ പരിസരവാസികളുടെ എതിര്‍പ്പ് ശക്തമായി. ഇതിന് ചുറ്റുവട്ടത്ത് താമസിക്കുന്ന കുടുംബങ്ങള്‍ കിണര്‍ വെള്ളമാണ് കുടിക്കുവാനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്. കാര്‍ വാഷിംഗ് കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചാല്‍ അവിടെ നിന്നുള്ള മാലിന്യങ്ങളും വേസ്റ്റ് ഓയിലും കിണര്‍ വെള്ളം മലിനമാക്കുമെന്ന് ഇവര്‍ പരാതിപ്പെടുന്നു. ശബ്ദമലിനീകരണം സൈ്വര്യ ജീവിതം ദുസ്സഹമാക്കുമെന്നും അവര്‍ പറഞ്ഞു. ഈ കാര്‍ വാഷിംഗ് കേന്ദ്രത്തിന് അടുത്താണ് മെട്രൊ ഹെല്‍ത്ത് കെയര്‍ ഹോസ്പിറ്റലും പുത്തന്‍കുളം ഗണപതി ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. കാര്‍ വാഷിംഗ് കേന്ദ്രത്തിന് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ എന്‍ജിനീയര്‍ക്കും നഗരസഭ അധികൃതര്‍ക്കും പരിസരവാസികള്‍ ഒപ്പിട്ട പരാതി സമര്‍പ്പിച്ചു. കൂടാതെ കാര്‍ വാഷിംഗ് കേന്ദ്രം തുടങ്ങുന്നതിനെതിരെ നഗരസഭ 22ാം വാര്‍ഡ് സഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിട്ടുണ്ട്. ഇതിന്റെ പകര്‍പ്പും തൃശൂര്‍ മലിനീകരണ ബോര്‍ഡ് അധികൃതര്‍ക്കും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി സെക്രട്ടറിക്കും സമര്‍പ്പിച്ചിട്ടുണ്ട്.