സി.ആര്. കേശവന് വൈദ്യര് രചിച്ച പതിനാല് പുസ്തകങ്ങളെ ആസ്പദമാക്കിയുള്ള പ്രഭാഷണ പരമ്പര സമാപിച്ചു
ഇരിങ്ങാലക്കുട: എസ്എന്‍ പബ്ലിക് ലൈബ്രറിയും, എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളും സംയുക്തമായി വായനാപക്ഷാചരണത്തോടനുബന്ധിച്ച് നടത്തിയ സി.ആര്. കേശവന് വൈദ്യര് രചിച്ച പതിനാല് പുസ്തകങ്ങളെ ആസ്പദമാക്കിയുള്ള പ്രഭാഷണ പരമ്പര സമാപിച്ചു. പ്രഫ സാവിത്രി ലക്ഷ്മണന്റെ അധ്യക്ഷതയില്‍ മതമൈത്രി നിലയത്തില്‍ നടന്ന സമാപന സമ്മേളനം ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ‘വൈദ്യരുടെ കഥ’ എന്ന പുസ്തകത്തെ ആസ്പദമാക്കി എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.സി. ബിന്ദു പ്രഭാഷണം നടത്തി. എസ്എന്‍ ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്മാന് ഡോ. സി.കെ. രവി വായനാ സന്ദേശം നല്കി. എസ്എന്‍ പബ്ലിക് ലൈബ്രറി സെക്രട്ടറി പി.കെ. ഭരതന് മാസ്റ്റര്‍ വായനാപക്ഷാചരണ അവലോകനം നടത്തി. ഹയര്‍ സെക്കന്‍ഡറി അധ്യാപകരായ പി.എസ്. സരിത, ടി.ഒ. ബീന എന്നിവര്‍ പ്രസംഗിച്ചു.