അനുമതി കാത്ത് പൂമംഗലം പഞ്ചായത്തില്‍ ആധുനിക ശ്മശാനം
എടക്കുളം: മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി കാത്ത് പൂമംഗലം ഗ്രാമപഞ്ചായത്ത് നിര്‍മിച്ച ആധുനിക ശ്മശാനം. പഞ്ചായത്തിന് കീഴിലുള്ള പൊതുശ്മശാനഭൂമിയില്‍ ഒരുക്കിയിരിക്കുന്ന ആധുനിക വാതകശ്മശാനം തുറക്കുന്നതിനാണ് പഞ്ചായത്ത് മലിനീകരണ ബോര്‍ഡിന്റെ അനുമതിതേടി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഇതിനുള്ള ഫീസടച്ചിട്ടുണ്ടെന്നും സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ശ്മശാനം തുറക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി പറഞ്ഞു. ശ്മശാനത്തിന്റെ എല്ലാ പണികളും പൂര്‍ത്തിയാക്കി ഫര്‍ണസ് സ്ഥാപിച്ചു. ഓഫീസ് നിര്‍മാണവും പൂര്‍ത്തിയായി. കാടുകയറിക്കിടന്നിരുന്ന സ്ഥലം മുഴുവന്‍ വൃത്തിയാക്കി കല്ലുകള്‍വിരിച്ച് മതിലിനോടുചേര്‍ന്ന് ചെടികള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ശ്മശാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഓപ്പറേറ്ററേയും നിയമിച്ചുവെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. 75 വര്‍ഷത്തിലേറെയായി ഉപയോഗിച്ചുവരുന്ന പൊതുശ്മശാനമാണ് ഇപ്പോള്‍ ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ പൂമംഗലം ഗ്രാമപഞ്ചായത്ത് ആധുനിക ശ്മശാനമാക്കി മാറ്റുന്നത്. ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളില്‍നിന്ന് 2019 20, 2020 21 സംയോജിത ബഹുവര്‍ഷ പദ്ധതിയായി 60 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് ശ്മശാനം നിര്‍മിക്കുന്നത്. കോസ്റ്റ് ഫോര്‍ഡിനായിരുന്നു നിര്‍മാണച്ചുമതല. ശ്മശാനം നിര്‍മിക്കാന്‍ രണ്ടുവര്‍ഷം മുന്‍പ് ഭരണാനുമതി ലഭിച്ചിട്ടും പദ്ധതി വൈകിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് സാമുദായിക സംഘടനകളുടെ യോഗം വിളിച്ച് അവരുടെ പിന്തുണയോടെയാണ് നിര്‍മാണം ആരംഭിച്ച