തുമ്പൂര്‍ പള്ളിയില്‍ ഊട്ടുതിരുനാളിന് കൊടികയറി
തുമ്പൂര്‍: സെന്റ് മാത്യൂസ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ മത്തായി ശ്ലീഹായുടെ ഊട്ടുതിരുനാളിന് കൊടികയറി. തിരുനാളിന്റെ കൊടിയേറ്റുകര്‍മം ഫാ. വില്‍സണ്‍ ഈരത്തറ നിര്‍വഹിച്ചു. 25 നാണ് ഊട്ടുതിരുനാള്. 23 വരെ വൈകീട്ട് ആറിനും ലദീഞ്ഞ്, നൊവേന, പ്രസുദേന്തിവാഴ്ച, ദിവ്യബലി എന്നിവ ഉണ്ടായിരിക്കും. 24 ന് രാവിലെ 6.30 നുള്ള ദിവ്യബലിക്കുശേഷം രൂപം എഴുന്നള്ളിച്ചുവെയ്ക്കല്‍. തിരുനാള്‍ ദിനമായ 25 ന് രാവിലെ 9.30 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. ജോസഫ് മാളിയേക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ആന്റു ആലപ്പാടന്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ഊട്ടുനേര്‍ച്ച വെഞ്ചിരിപ്പ്, മഠം കപ്പേളയിലേക്ക് പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. 26 ന് രാവിലെ 6.30 ന് പൂര്‍വികര്‍ക്കുവേണ്ടിയുള്ള അനുസ്മരണദിവ്യബലി, സെമിത്തേരിയില്‍ ഒപ്പീസ് എന്നിവ ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. സിബു കള്ളാപറമ്പില്‍, കൈക്കാരന്മാരായ ജെയ്സന് കറുകുറ്റിക്കാരന്‍, ദേവസിക്കുട്ടി ഊക്കന്‍, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ തെരേസ് പി. സിഎച്ച്എഫ്, ജനറല്‍ കണ്‍വീനര്‍ അനില്‍ ഊക്കന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.