വയോജന ദിനത്തില്‍ തവനിഷിന്റെ ബെനെവലന്സ് സേവനത്തിന്റെ അനുകരണീയ മാതൃക
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹികസേവന സംഘടനയായ തവനിഷും ഇരിങ്ങാലക്കുട ജനമൈത്രി പോലീസും കൈകോര്‍ത്ത ആരംഭിച്ച പരിപാടിയാണ് ബെനെവലന്സ്. സേവനങ്ങള്‍ കൈമാറുന്നതിനുവേണ്ടി ഒരു ദിവസത്തെ യാത്ര. പരിപാടിയുടെ ആദ്യയാത്ര ഇരിങ്ങാലക്കുടയില്‍ നിന്നും ആരംഭിച്ച് തൃശൂര്‍ മാനസിക ആരോഗ്യകേന്ദ്രം, തൃശൂര്‍ റൗണ്ട്, കനകമല സാന്‍ജോ ഭവന്, പോട്ട മഡോണ സ്കൂള്‍ എന്നിവിടങ്ങളില്‍ സഹായം കൈമാറി. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഫാ. ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീം ഫല്‍ഗ് ഓഫ് നിര്‍വഹിച്ചു. തവനിഷ് വളണ്ടിയര്‍ മോഹനലക്ഷ്മി, തവനിഷ് സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍ അസിസ്റ്റന്റ് പ്രഫ. മുവിഷ് മുരളി, അസിസ്റ്റന്റ് പ്രഫ. റീജ യൂജിന്‍, ഡോ. രേഖ (തൃശൂര്‍ ഗവ. മെന്റല്‍ ഹോസ്പിറ്റല്‍), മദര്‍ സുപ്പീരിയര്‍ അനീഷ (ശാന്തി സദന്), സുപ്പീരിയര്‍ ജെസ്ന (സാന്‍ജോ ഭവന്), സിസ്റ്റര്‍ ഫല്‍ര്‍ (മഡോണ സ്പെഷ്യല്‍ സ്കൂള്‍) എന്നിവര്‍ ആശംസ അര്‍പ്പിച്ചു.