തൃപ്പേക്കുളം പുരസ്ക്കാരം കലാമണ്ഡലം ബലരാമന്
ഇരിങ്ങാലക്കുട: മേളാ ചാര്യന് തൃപ്പേക്കുളം അച്ചുതന്മാരാരുടെ സ്മരണാര്‍ത്ഥമുള്ള 2022 ലെ പുരസ്ക്കാരത്തിന് പ്രമുഖ ചെണ്ട വാദകന്‍ കലാമണ്ഡലം ബലരാമന് അര്‍ഹനായി. വാദ്യകുലപതി പല്ലാവൂര്‍ അപ്പുമാരാര്‍ സ്മാരക ആസ്വാദക സമിതിയുടെ ഒന്‍പതാമത് തൃപ്പേക്കുളം പുരസ്ക്കാരം എഴുപതുകാരന് ബലരാമന് ഡിസംബറില്‍ 13ാമത് ദേശിയ പുല്ലാവൂര്‍ താളവാദ്യമഹോത്സവ വേദിയില്‍ വെച്ചു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. സമര്‍പ്പിക്കും. മുപ്പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും പൊന്നടയുമടങ്ങുന്നതാണ് അവാര്‍ഡ്. മോഹന്‍ പൊതുവാള്, മൂര്‍ക്കനാട് ദിനേശ് വാരിയര്‍, രാജേന്ദ്രവര്‍മ്മ എന്നിവരടങ്ങിയ അവാര്‍ഡു നിര്‍ണ്ണയസമിതിയാണ് പുരസ്ക്കാരം നിര്‍ണ്ണയിച്ചത്. അങ്ങാടിപ്പുറം പന്തലക്കോടത്ത്മനയ്ക്കല് വാസുദേവന്‍ നമ്പൂതിരിയുടെയും വാഴേങ്കട വടക്കേ വാരിയത്ത് ലക്ഷ്മിക്കുട്ടി വാരസ്യയുടേയും പുത്രനായി 1952ല്‍ ജനിച്ചു. പ്രഥമിക വിദ്യാഭ്യാസത്തിനുശേഷം 1964ല്‍ കേരള കലാമണ്ഡലത്തില്‍ ചെണ്ട വിദ്യാര്‍ഥിയായി ചേര്‍ന്നു. കലാമണ്ഡലം കൃഷ്ണന്കുട്ടിപ്പൊതുവാള്, പല്ലശ്ശന ചന്ദ്രമന്നാടിയാര്‍ എന്നിവരായിരുന്നു ഗുരുനാഥന്മാര്. കലാമണ്ഡലത്തില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം ഹ്രസ്വകാലം അഹമ്മദാബാദിലെ ദര്‍പ്പണ അക്കാദമിയില്‍ സേവനമനുഷ്ഠിച്ചു. തുടര്‍ന്ന്് തിരുവില്വാമല ചിന്നുക്കുട്ടപ്പൊതുവാള്, പല്ലാവൂര്‍ മണിയന്‍മാരാര്‍, പുല്ലവൂര് കുഞ്ഞുക്കുട്ടന്മാരാര് എന്നിവരുടെ കീഴില്‍ തിമിലയില്‍ പരിശീലനം നേടിയതിനുശേഷം പഞ്ചവാദ്യം, തായമ്പക, കഥകളി രംഗങ്ങളില്‍ സജീവമായി പങ്കെടുത്തുവന്നു. ഗാന്ധി സേവ സദനം കഥകളി അക്കാദമി, ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം എന്നീ സ്ഥാപനങ്ങളില്‍ അധ്യാപനത്തിന്ശേഷം 1984ല്‍ കേരള കലാമണ്ഡലത്തില്‍ ചെണ്ട അധ്യാപകനായി നിയമിതനാവുകയും 2007ല്‍ പ്രൊഫസറായി വിരമിക്കുകയും ചെയ്തു. തായമ്പക, കഥകളി എന്നിവ അവതരിപ്പിക്കുന്നതിനായി നിരവധി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ശ്രീചക്ര നവാവരണത്തെ അടിസ്ഥാനമാക്കി ശ്രീചക്രനവാവരണ മേളം എന്ന പേരില്‍ നവീന മേള പദ്ധതി ചിട്ടപ്പെടുത്തി അരങ്ങില്‍ അവതരിപ്പിച്ചുവന്നിരുന്നു. കേരള കലാമണ്ഡലത്തില്‍ വച്ച് വീരശ്രംഖല, കേരള കലാമണ്ഡലം അവാര്‍ഡ്, ചെറുപ്പുളശ്ശേരി അയ്യപ്പന്‍ക്കാവില്‍ നിന്ന് സുവര്‍ണ്ണമുദ്ര, മേളപ്രഭ പുരസ്ക്കാരം, ചുഡുവാലത്തൂര്‍ ജനഭേരി കഥകളി കേന്ദ്രം സുവര്‍ണ്ണമുദ്ര, കലാമണ്ഡലം കൃഷ്ണന്കുട്ടിപ്പൊതുവാള് സ്മാരക കലാസാഗര്‍ അവാര്‍ഡ്, ആനമങ്ങാട് കഥകളി ക്ലബ് സുവര്‍ണ്ണമുദ്ര, എറണാകുളം കഥകളി ക്ലബ് അവാര്‍ഡ്, കോഴിക്കോട് തോടയം കഥകളി ക്ലബ് അവര്‍ഡ്, പൈങ്കുളം രാമന് ചാക്യാര്‍ സ്മാരക കലാപീഠം പുരസ്കാരം, ഇരിങ്ങാലക്കുട കഥകളി ക്ലബ് ഡോ. കെ.എന്‍. പിഷാരോടി സ്മാരക സുവര്‍ണ്ണമുദ്ര, പത്മഭൂഷണ്‍ ഡോ. കലാമണ്ഡലം രാമന്കുട്ടിനായരാശാന് സ്മാരക നിവാപം കഥകളി പുരസ്കാരം, പ്രസിദ്ധ നാഗക്ഷേത്രമായ പാതിരക്കുന്നത്ത് മനയില്‍ നിന്ന് നാഗകീര്‍ത്തി പുരസ്കാരം, സനാതന സേവചാരിറ്റബില് ട്രസ്റ്റ് അമ്പലപ്പാറയില്‍ നിന്ന് ശ്രീചക്രഗൗരീരം പുരസ്കാരം, ചാലക്കുടി നമ്പീശന് സ്മാരക കഥകളി ക്ലബ് സുവര്‍ണ്ണമുദ്ര, പൂക്കാട്ടിരി ദീവാകരപ്പൊതുവാള് സ്മാരക പുരസ്കാരം എന്നിവ ലഭിച്ചീട്ടുണ്ട്. കൂടാതെ മേളശ്രീ, വാദ്യകലാനിധി, വാദ്യകലാസാര്‍വ്വഭൗമന്‍, ചെണ്ടവാദകരത്ന്, എന്നീ പദവികള്‍ കൂടി നല്കി കലാരംഗം ആദരിച്ചീട്ടുണ്ട്. കലാരംഗത്ത് സജീവമായി ബാലമാമന് സകുടുംബം പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ ചുഡുവീലത്തൂര് ആണ് താമസിക്കുന്നത്. പാഞ്ചാരിയും പാണ്ഡിയും ഉള്പ്പെടുന്നവലുതും ചെറുതും മേളങ്ങളുടെ പ്രമാണിയായിരുന്നു ഊരകം സ്വദേശി തൃപ്പേകുളം അച്യുതമാരാര്‍ (19212014) തിമിലയിലും തകിലിലും പ്രാവണ്യനായിരുന്നു