പ്രഥമ കലാനിധി പുരസ്ക്കാരം കലാനിലയം പരമേശ്വരന് സമ്മാനിച്ചു
ഇരിങ്ങാലക്കുട: മൂശാരി സമുദായ സഭയുടെ പ്രഥമ കലാനിധി പുരസ്ക്കാരം പ്രശസ്ത ചുട്ടി കലാകാരനായ കലാനിലയം പരമേശ്വരന് സമ്മാനിച്ചു. ഭരത് വിദ്യുത് മണ്ഡല് നൃത്ത വിദ്യാലയ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് മുരളി കെ. മുകുന്ദനാണ് പുരസ്ക്കാരം നല്‍കിയത്. 10001 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്ക്കാരം. ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലര്‍ സരിത സുഭാഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സഭാ രക്ഷാധികാരി വേണു ഗോപാല്‍ നിലമ്പൂര്‍ അധ്യക്ഷനായിരുന്നു. മൂശാരി സമുദായ സഭ സെക്രട്ടറി ദിനേശന് അവാര്‍ഡ് തുക കൈമാറി. കലാനിലയം പരമേശ്വരന് മറുപടി പ്രസംഗം നടത്തി. കൗണ്‍സിലര്‍ സന്തോഷ് ബോബന്, ശില്പി ഹരിഗോവിന്ദന് അടയക്ക, പുത്തൂര്‍ മനോജ് കുന്നത്തങ്ങാടി, ബാബുരാജ് പൊറിത്തിശേരി, രമേഷ് ഒല്ലൂര്‍, കല ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കലാനിധി പുരസ്ക്കര തുകയായ 10001 രൂപ വര്‍ഷം തോറും വിവിധ മേഖലകളില്‍ പ്രശസ്തരായ മൂശാരിമാരെ കണ്ടെത്തി ആദരിക്കുന്നതിന് സ്പോണ്സര് ചെയ്തിരിക്കുന്നത് തിരുവനന്തപുരം ശ്രീവിഹാറില്‍ പി.ആര്. ശ്രീകുമാരനും കുടുംബവുമാണ്.