കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് അടിയന്തിര സഹായം ഉറപ്പാക്കണം: അഖിലേന്ത്യ കിസാന്‍ സഭ
ഇരിങ്ങാലക്കുട: കാട്ടൂര്‍ തെക്കും പാടം എടതിരിഞ്ഞി പ്രദേശങ്ങളില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകരുടെ ഇന്‍ഷുറന്‍സ് തുക വേഗത്തില്‍ ലഭ്യമാകുന്നതിനും, സംസ്ഥാന സര്‍ക്കാര്‍ വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ധന സഹായം ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം കിസാന്‍ സഭ പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ.വി. ഹജീഷ് കേരള കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന് കൈമാറി. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, കേരള ഫീഡ്സ് ചെയര്മാന് കെ. ശ്രീകുമാര്‍, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന്, പടിയൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.സി. ബിജു, പടിയൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.ആര്. രമേഷ്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മാരായ വി.ആര്. രമേഷ്, കെ.സി. ബിജു, എം.കെ. മുരളി, പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന്, സുധാകരന് എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.