33 ാമത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവത്തിന് തിരി തെളിഞ്ഞു
ഇരിങ്ങാലക്കുട: 33 ാമത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവത്തിന് തിരി തെളിഞ്ഞു. എടതിരിഞ്ഞി എച്ച്ഡിപിഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് അധ്യക്ഷത വഹിച്ചു. കൂടിയാട്ട ആചാര്യന് അമ്മന്നൂര്‍ കുട്ടന് ചാക്യാര്‍ മുഖ്യാതിഥിയായി. ഇരിങ്ങാലക്കുട ഡിഇഒ ഇന്‍ ചാര്‍ജ് ജസ്റ്റിന് തോമസ് കലോത്സവ സന്ദേശം നല്കി. സ്കൂള്‍ മാനേജര്‍ ഭരതന് കണ്ടേങ്കാട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല അജയ്ഘോഷ്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജേഷ് അശോകന്, പടിയൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജയശ്രീ ലാല്‍, ടി.വി. വിബിന്, പ്രിന്‍സിപ്പല്‍ ഫോറം കണ്‍വീനര്‍ ഡോ. എ.വി. രാജേഷ്, സ്കൂള്‍ പിടിഎ പ്രസിഡന്റ് സി.എസ്. സുധന്, വെള്ളാങ്കല്ലൂര്‍ ബിപിസി ഗോഡ്വിന് റോഡ്രിഗ്സ്, സ്കൂള്‍ ഹെഡ്മിസ്ട്രസ് സി.പി. സ്മിത, എച്ച്എം ഫോറം കണ്‍വീനര്‍ റാണി ജോണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ കണ്‍വീനര്‍ കെ.എ. സീമ ടീച്ചര്‍ സ്വാഗതവും ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഡോ. എം.സി. നിഷ നന്ദിയും പറഞ്ഞു. ആദ്യദിനത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 35 പോയിന്റുമായി എടതിരിഞ്ഞി എച്ച്ഡിപിഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്നാം സ്ഥാനത്തും 25 പോയിന്റുമായി ഇരിങ്ങാലക്കുട ഗവണ്മെന്റ് മോഡല്‍ ബോയ്സ് സ്കൂള്‍ രണ്ടാം സ്ഥാനത്തും ഹൈസ്കൂള്‍ വിഭാഗത്തില്‍ 33 പോയിന്റുമായി ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്നാം സ്ഥാനത്തും 25 പോയിന്റുമായി എടതിരിഞ്ഞി എച്ച്ഡിപിഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രണ്ടാം സ്ഥാനത്തും യുപി വിഭാഗത്തില്‍ സെന്റ് സേവിയേഴ്സ് കരാഞ്ചിറ ഒന്നാം സ്ഥാനത്തും എസ്എന്‍ജി എസ്എസ് യുപിഎസ് എടക്കുളം രണ്ടാം സ്ഥാനത്തും എല്‍പി വിഭാഗത്തില്‍ എസ്എന്ബിഎസ്എസ് എല്‍പി സ്കൂള്‍ പുല്ലൂര്‍ ഒന്നാം സ്ഥാനത്തും സെന്റ് സേവിയേഴ്സ് സിയുപി സ്കൂള്‍ പുതുക്കാട് രണ്ടാം സ്ഥാനത്തും നില്ക്കുന്നു. സംസ്കൃതോത്സവത്തില്‍ എടതിരിഞ്ഞി എച്ച്ഡിപി സ്കൂളും ബിവിഎം എച്ച്എസ്എസ് കല്‍പ്പറമ്പ് സ്കൂളും നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളും ലിറ്റില്‍ ഫല്‍ര്‍ ഹൈസ്കൂളും ഒപ്പത്തിനൊപ്പം നില്ക്കുന്നു.