ഇരിങ്ങാലക്കുട സിഎംസി ഉദയ പ്രൊവിന്‍സ് സംഘടിപ്പിച്ച കാര്‍മ്മല്‍ മെലഡി അവാര്‍ഡ് ദാനം
ഇരിങ്ങാലക്കുട: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെയും വിശുദ്ധ എവുപ്രാസ്യയുടെയും വിശുദ്ധ പദപ്രഖ്യാപനത്തിന്റെ ഓര്‍മക്കായി ഇരിങ്ങാലക്കുട സിഎംസി ഉദയ പ്രൊവിന്‍സ് സംഘടിപ്പിച്ച കാര്‍മല്‍ മെലഡി 2022 ഷോര്‍ട്ട് ഫിലിം മത്സര വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം മാള കാര്‍മല്‍ കോളജ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തി. ഫിലിം ഡയറക്ടര്‍ ജിജോ ജോസഫ് ഉദ്ഘാടനവും അവാര്‍ഡ് ദാനവും നിര്‍വഹിച്ചു. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ വിമല യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ചൂര് (കടുക് ടീം, തൃശൂര്‍), സവാരി (പി.ഒ. സിജോ), കനിവ് (സെന്റ് ജോര്‍ജ് യുപി സ്കൂള്‍ കല്ലൂര്‍) എന്നീ ഷോര്‍ട്ട് ഫിലിംസ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം കരസ്ഥമാക്കി. മികച്ച സംവിധായകന് (ഫാ. ഫിജോ ആലപ്പാടന്‍), സിനിമാറ്റോഗ്രഫി (പിന്റോ സെബാസ്റ്റിയന്), എഡിറ്റര്‍ (പി. ജോയല്‍ പോള്‍), തിരക്കഥ (സാബു മലയാറ്റൂര്‍), നടന് (മാസ്റ്റര്‍ ഏബല്‍ ജോണ്‍ ജോബി), സൗണ്ട് ഡിസൈന്‍ (സിനോജ് ജോസ്), സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ജേതാക്കളായ പ്രേം പ്രകാശ്, വര്‍ഗീസ് തണല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജോ ചാലിശേരി (ജൂറി) ഷോര്‍ട്ട് ഫിലിമുകളെ കുറിച്ച് അവലോകനം ചെയ്തു. സിസ്റ്റര്‍ ടെസ്ലിന് (ഉദയ വിദ്യാഭ്യാസ കൗണ്‍സിലര്‍), സിസ്റ്റര്‍ കാതറിന് (മാള കാര്‍മല്‍ കോളജ് പ്രിന്‍സിപ്പല്‍) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഉദയ സിഎംസി മാനേജ്മെന്റ് സംഘടിപ്പിച്ച കാര്മല്ഫെസ്റ്റ് വിജയികളായ അമ്പതോളം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സമ്മാന വിതരണം നടത്തി. മാധ്യമ കൗണ്‍സിലര്‍ സിസ്റ്റര്‍ ഫല്വററ്റ് സ്വാഗതവും പ്രൊവിന്‍സ് പിആര്‍ഒ സിസ്റ്റര്‍ സവീന നന്ദിയും പറഞ്ഞു.