കുമാരനാശാന്റെ വിയോഗ ശതാബ്ദിവര്‍ഷം സമുചിതമായി ആചരിക്കും: യുവകലാസാഹിതി
ഇരിങ്ങാലക്കുട: യുവകലാസാഹിതി ഇരിങ്ങാലക്കുട ടൗണ്‍ മേഖലാ കമ്മിറ്റി രൂപീകരണയോഗം സി. അച്യുതമേനോന് സ്മാരകഹാളില്‍ ജില്ലാ പ്രസിഡന്റ് സോമന് താമരക്കുളം ഉദ്ഘാടനം ചെയ്തു. മഹാകവി കുമാരനാശാന്റെ വിയോഗശതാബ്ദി വര്‍ഷത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടത്താന്‍ യുവകലാസാഹിതി ഇരിങ്ങാലക്കുട തീരുമാനിച്ചു. സാമൂഹ്യപരിവര്‍ത്തനത്തിനും നവോത്ഥാനത്തിനും ആക്കം കൂട്ടാന്‍ നിസ്തുലമായ പങ്കുവഹിച്ച കുമാരനാശാന്റെ കൃതികള്‍ സംബന്ധിച്ച സെമിനാറുകള്‍, കാവ്യാ ലാപനവേദികള്, മത്സരങ്ങള്‍, ക്വിസ് ഉള്‍പ്പടെ വിവിധമേഖലാ കമ്മിറ്റികളുമായി സഹകരിച്ച് നടപ്പാക്കാന്‍ യുവകലാസാഹിതി സമ്മേളനം തീരുമാനിച്ചു. കെ.കെ. കൃഷ്ണാനന്ദബാബു അധ്യക്ഷനായ യോഗത്തില്‍ അഡ്വ. രാജേഷ് തമ്പാന്, വി.എസ്. വസന്തന്, റഷീദ് കാറളം, കെ.സി. ശിവരാമന്, കെ.എസ് പ്രസാദ്, വര്‍ദ്ധനന്‍ പുളിക്കല്‍, കെ.സി. മോഹന്‍ലാല്‍, കേരള ഫീഡ്സ് ചെയര്മാന് കെ. ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മേഖലാ പ്രസിഡന്റായി വി.പി. അജിത്കുമാറിനെയും വൈസ് പ്രസിഡന്റുമാരായി മീന പ്രിന്‍സ്, കെ. സുരേഷ്കുമാര്‍ എന്നവരേയും സെക്രട്ടറിയായി കെ.എസ് ഇന്ദുലേഖയേയും ജോയിന്റ് സെക്രട്ടറിമാരായി അശ്വതി സൂരജ്, സി.ജി. പ്രകാശന് എന്നിവരെയും തെരഞ്ഞെടുത്തു.