ദേശീയ സെമിനാറിന്റെ ഉദ്ഘാടനം നടന്നു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളജ് മലയാള വിഭാഗം നവസിദ്ധാന്തങ്ങള്‍ പ്രസക്തിയും സാധ്യതയും എന്ന വിഷയത്തിലുള്ള ദേശീയ സെമിനാറിന്റെ ഉദ്ഘാടനം മലയാളം സര്‍വകലാശാലയിലെ പ്രഫസറും എഴുത്തച്ഛന് പഠനകേന്ദ്രത്തിന്റെ ഡയറക്ടറുമായ ഡോ. കെ.എം. അനില്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലൈസ അധ്യക്ഷതവഹിച്ചു. മലയാള വിഭാഗം അധ്യക്ഷ ലിറ്റി ചാക്കോ, പാല സെന്റ് തോമസ് കോളജിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ. തോമസ് സ്കറിയ, സെമിനാര്‍ കോഡിനേറ്റര്‍ ഡോ. കെ.എ. ജെന്‍സി എന്നിവര്‍ പ്രസംഗിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സെമിനാറില്‍ മദ്രാസ് സര്‍വകലാശാല പ്രഫസര്‍ ആയ ഡോ. പി.എം. ഗിരീഷ്, പാല സെന്റ് തോമസ് കോളജ് അസോസിയേറ്റ് പ്രഫസര്‍ ആയ ഡോ. തോമസ് സകറിയ, ചേര്‍ത്തല എന്‍എസ്എസ് കോളജ് അസിസ്റ്റന്റ് പ്രഫസര്‍ ആയ ഡോ. എം.എന്‍. അഥീന എന്നിവര്‍ പ്രഭാഷണങ്ങള്‍ നിര്‍വഹിക്കും.