ആസ്വാദനശീലങ്ങളെ കലയുടെ വഴികളിലേക്ക് നയിക്കാന്‍ വേദികള്‍ ഉണ്ടാകണം-മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: കാഴ്ചകളുടെ അതിപ്രസരക്കാലത്ത് ആസ്വാദനശീലങ്ങളെ കലയുടെ വഴികളിലേക്ക് നയിക്കാന്‍ വേദികള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് മന്ത്രി ഡോ. ആര്. ബിന്ദു അഭിപ്രായപ്പെട്ടു. ചലച്ചിത്ര മേളയുടെ ഔപചാരികമായ ഉദ്ഘാടനം മാസ് മൂവീസില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രസിഡന്റ് മനീഷ് അരീക്കാട്ട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.കെ. ഭരതന് മാസ്റ്റര്‍, ചലച്ചിത്ര അക്കാദമി മെമ്പര്‍ സിബി കെ. തോമസ്, ഗ്രാമിക കലാവേദി പ്രസിഡന്റ് പി.കെ. കിട്ടന് മാസ്റ്റര്‍, സൊസൈറ്റി സെക്രട്ടറി നവീന്‍ ഭഗീരഥന്, ട്രഷറര്‍ ടി.ജി. സച്ചിത്ത്, വൈസ് പ്രസിഡന്റ് ടി.ജി. സിബിന്, എം.ആര്. സനോജ് മാസ്റ്റര്‍, എം.എസ്. ദാസന്, ജോസ് മാമ്പിള്ളി, വര്ധനന് പുളിക്കല്‍, ക്രൈസ്റ്റ് കോളജിലെ കൊട്ടക ഫിലിം ക്ലബ് എക്സിക്യുട്ടീവ് അംഗം മോഹന ലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു. ഭൂമിയിലേക്കും മണ്ണിലേക്കും ക്യാമറ തിരിച്ച് വച്ച ചലച്ചിത്ര പ്രതിഭയുടെ അവസാന നാളുകള്‍ പ്രമേയമാക്കിയ ജോണ്‍ നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേളയില്‍ ശ്രദ്ധ നേടി. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ പ്രേംചന്ദ് ഒരുക്കിയ ചിത്രം അകാലത്തില്‍ വിടപറഞ്ഞ ജോണ്‍ എബ്രഹാമിന്റെ പ്രതിഭയിലേക്കുള്ള യാത്ര കൂടിയായി മാറി. ഭരണകൂടങ്ങളുടെ വേട്ടയാടലുകള്‍ക്ക് ഇരകളായി മാറുന്ന വിവരാവകാശ പ്രവര്‍ത്തകരെയും മാധ്യമ പ്രവര്‍ത്തകരെയും പ്രമേയമാക്കിയ സജീവന് അന്തിക്കാടിന്റെ ലാ ടൊമാറ്റിനോയും മാസ് മൂവീസില്‍ നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിച്ചത്. നിരവധി അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ഇന്ത്യന്‍ പനോരമ സെലക്ഷന് നേടുകയും ചെയ്ത മഹേഷ് നാരായണന്റെ അറിയിപ്പാണ് മൂന്നാം ദിനത്തില്‍ ഓര്‍മ്മ ഹാളില്‍ പ്രദര്‍ശിപ്പിച്ചത്.