ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കലാമേള
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന്റെ വാര്‍ഷിക കലാമേളയായ തിലംഗ് 2023 ശ്രദ്ധേയമായി. സാഹിത്യം, പെയിന്റിംഗ്, സംഗീതം, നൃത്തം, പ്രഭാഷണം എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ മുപ്പത്തി നാല് മത്സര ഇനങ്ങളായിരുന്നു മേളയില്‍ അരങ്ങേറിയത്. കലാമേളയുടെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത യുവ വയലിനിസ്റ്റും 2022ലെ ഓള് ഇന്ത്യ കോണ്‍ബ്രിയോ വയലിന് കോംപെറ്റീഷന് വിജയിയുമായ മാര്‍ട്ടിന ചാള്‍സ് നിര്‍വഹിച്ചു. മാര്‍ട്ടിന ചാള്‍സ് അവതരിപ്പിച്ച വയലിന് പ്രകടനം ഉദ്ഘാടന സമ്മേളനത്തിന് മിഴിവേകി. എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ജോയി പയ്യപ്പിള്ളി, ഫാ. ആന്റണി ഡേവിസ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍ എന്നിവര്‍ സംബന്ധിച്ചു. അധ്യാപകരായ കെ.ടി. ജിനു, കാതറിന് ജെ. നേരേവീട്ടില്‍, ആര്‍ട്സ് സെക്രട്ടറി നിര്‍മല്‍ ഡേവിഡ്, സ്റ്റുഡന്റ്സ് യൂണിയന് അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.