ഇരിങ്ങാലക്കുട നഗരസഭയുടെ അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററില്‍ ബിജെപിയുടെ പ്രതിഷേധം
ഇരിങ്ങാലക്കുട: നഗരസഭാ വാര്‍ഡ് 19ല്‍ ഉദ്ഘാടനം നടത്തിയ ആരോഗ്യകേന്ദ്രം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. പതിനഞ്ചാം ധനകാര്യകമ്മീഷനില്‍ നിന്നുള്ള 18 ലക്ഷം രൂപയുടെ ഗ്രാന്‍ഡ് ഉപയോഗിച്ച് നിര്‍മിച്ച അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററിനെ ചൊല്ലിയാണ് പ്രതിഷേധം. വാര്‍ഡ് കൗണ്‍സിലര്‍ അമ്പിളി ജയന് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷസ്ഥാനം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഉദ്ഘാടനവേദി ബിജെപി കൗണ്‍സിലര്‍മാര്‍ ബഹിഷ്കരിച്ചിരുന്നു. ആരോഗ്യകേന്ദ്രത്തില്‍ ഫ്രിഡ്ജ്, മരുന്നുകള്‍ വയ്ക്കാനുള്ള റാക്ക്, മതിയായ ഫര്‍ണിച്ചര്‍ എന്നിവ ഉറപ്പാക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. ഫാര്‍മസിസ്റ്റിന്റെ സേവനം കഴിഞ്ഞദിവസം മാത്രമാണ് ഉറപ്പാക്കാന്‍ കഴിഞ്ഞതെന്നും ധൃയതിപിടിച്ച് ഉദ്ഘാടനം നടത്തുകയായിരുന്നുവെന്നും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് പ്രതിഷേധ സമരം ഉദ്ഘാടനംചെയ്തു. ബിജെപി നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്, വാര്‍ഡ് കൗണ്‍സിലര്‍ അമ്പിളി, ബിജെപി കൗണ്‍സിലര്‍മാരായ ടി.കെ. ഷാജുട്ടന്‍, ആര്‍ച്ച അനീഷ്, വിജയകുമാരി അനിലന്‍, സരിത സുഭാഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.