പുല്ലൂര്‍ നാടകരാവിന് കൊടിയേറി ചമയം നാടകവേദിയുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ഇരിങ്ങാലക്കുട : ചമയം നാടകവേദിയുടെ പ്രഥമ ഇന്നസെന്റ് സ്മാരക പുരസ്കാരം വ്യവസായി പോള്‍ ജോസ് തളിയത്തിനും നാടന്‍പാട്ട് രംഗത്തെ മികവിനുള്ള കലാഭവന്‍ മണി സ്മാരക പുരസ്കാരം പ്രസീത ചാലക്കുടിക്കും സമ്മാനിക്കും. നൃത്തരംഗത്തെ മികവിനുള്ള രണദിവെ സ്മാരക പുരസ്കാരം അരുണ്‍ നമ്പലത്തിലിനും മേക്കപ്പ് കലാരംഗത്തെ മികവിന് സജയന് ചങ്കരത്ത് സ്മാരകപുരസ്കാരം കലാനിലയം ഹരിദാസിനും തച്ചുശാസ്ത്രരംഗത്തെ മികവിനുള്ള എ.വി. സോമന് സ്മാരക പുരസ്കാരം രതീഷ് ഉണ്ണി എലമ്പലക്കാടിനും സമ്മാനിക്കുമെന്ന് ചമയം പ്രസിഡന്റ് എ.എന്‍. രാജന്, ജനറല്‍ കണ്‍വീനര്‍ സജു ചന്ദ്രന് എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
പ്രഫ. സാവിത്രി ലക്ഷ്മണന്, ഭരതന് കണ്ടേങ്കാട്ടില്‍, പ്രഫ. വി.കെ. ലക്ഷ്മണന്‍നായര്‍, എ. സി. സുരേഷ്, കെ.ആര്. ഔസേപ്പ്, സെക്രട്ടറി വേണു എളന്തോളി, കോ-ഓര്‍ഡിനേറ്റര്‍മാരായ കിഷോര്‍ പള്ളിപ്പാട്ട്, ഷാജു തെക്കൂട്ട് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ചമയം നാടകവേദിയുടെ 26 -ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പുല്ലൂര്‍ നാടകരാവ് 23 മുതല്‍ 29 വരെ ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടക്കും. നാടകരാവിന് കൂടിയാട്ട കുലപതി വേണുജി കൊടിയേറ്റി. എല്ലാ വര്‍ഷവും മുടങ്ങാതെ നടക്കുന്ന കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണനല്കാന് പ്രാദേശിക ഭരണകൂടങ്ങള്‍ തയാറാകണമെന്ന് വേണുജി ആവശ്യപ്പെട്ടു. ചമയം പ്രസിഡന്റ് എ.എന്‍. രാജന്, ജനറല്‍കണ്‍വീനര്‍ സജു ചന്ദ്രന്, പ്രഫ. സാവിത്രി ലക്ഷ്മണന്, ഭരതന് കണ്ടേങ്കാട്ടില്‍, പ്രഫ. വി.കെ. ലക്ഷ്മണന്‍നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.