റ്റുഗദര്‍ ഫോര്‍ തൃശൂര്‍ അതിദാരിദ്ര്യനിര്‍മാര്‍ജ്ജന പദ്ധതിയുടെ ഭാഗമാകാന്‍ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനും
ഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്തിലെ 30 നിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ നല്‍കിക്കൊണ്ട് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ വിദ്യാര്‍ഥികള്‍ സമൂഹത്തിന് മാതൃകയായി. തൃശൂര്‍ ജില്ലാ കളക്ടറുടെ റ്റുഗദര്‍ ഫോര്‍ തൃശൂര്‍ എന്ന പദ്ധതിയുടെ ഭാഗമായി, വേളൂക്കര പഞ്ചായത്തിന്റെ നേതൃത്വത്തില്‍, സ്കൂളിലെ എന്‍എസ്എസ് യൂണിറ്റാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 30 കുടുംബങ്ങള്‍ക്ക് മാസംതോറും ഭക്ഷ്യവസ്തുക്കള്‍ നല്‍കാനാണ് പരിപാടി. പദ്ധതിയുടെ സ്കൂള്‍തല പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ധനീഷ് നിര്‍വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ സെക്രട്ടറി വി. രാജന് ഭക്ഷ്യകിറ്റുകള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറി. വേളൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെന്‍സി ബിജു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബ നാരായണന്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീജ ഉണ്ണികൃഷ്ണന്, വാര്‍ഡ് മെമ്പര്‍മാരായ സുപ്രഭ സുഖി, വിന്‍സെന്റ് കാനംകുടം, പി.വി. മാത്യു, നോഡല്‍ ഓഫീസര്‍ പി. ജയ , വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സലീഷ്, ഭാരതിയ വിദ്യാഭവന് ഇരിങ്ങാലക്കുട കേന്ദ്ര മാനേജ്മെന്റ് കമ്മിറ്റി മെമ്പര്‍ ഉണ്ണികൃഷ്ണന്, പിടിഎ പ്രസിഡന്റ് എബിന് വെള്ളാനിക്കാരന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സജു, കോഡിനേറ്റര്‍ സെറീന എന്നിവര്‍ പ്രസംഗിച്ചു.