ഓട്ടിസം അധ്യാപകര്‍ക്ക് സംസ്ഥാനതല ത്രിദിന പരിശീലനം
ഇരിങ്ങാലക്കുട: സമഗ്ര ശിക്ഷാ കേരളം പദ്ധതി ഭാഗമായി പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്ററുകളിലെ സ്പെഷ്യല്‍ അധ്യാപകര്‍ക്കുള്ള ത്രിദിന പരിശീലനം നടത്തി. സമഗ്ര ശിക്ഷാ കേരളവും നിപ്മറും സംയുക്തമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുള്ള അധ്യാപകര്‍ കല്ലേറ്റുംക്കര നിപ്മര്‍ ആസ്ഥാനത്ത് നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ ആധുനികമായ സാങ്കേതികവിദ്യാകളും രീതികളും ഉപയോഗിച്ച് കുട്ടികള്‍ക്ക് ആവശ്യമായ പിന്തുണയും, വൈദഗ്ധ്യം നല്‍കുക എന്നുള്ളതാണ് ഈ പരിശീലനത്തിന്റെ ലക്ഷ്യം. ആദ്യ ബാച്ച് പരിശീലനത്തിന്റെ ഉദ്ഘാടനം നിപ്മര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ സി. ചന്ദ്രബാബു നിര്‍വഹിച്ചു. സമഗ്ര ശിക്ഷാ തൃശൂര്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.ബി. ബ്രിജി അധ്യക്ഷയായി. മാള ബിപിസി സെബി, ഡോ. നിമ്മി സംസാരിച്ചു.