തൊമ്മാന കോള്‍ പാടശേഖരത്തില്‍ നെല്‍കൃഷിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് നാനോ യുറിയ തളിച്ചു
ഇരിങ്ങാലക്കുട: വെളൂക്കര കൃഷിഭവന്റെയും കേന്ദ്ര കിഴങ്ങു വര്‍ഗ വിള ഗവേഷണ കേന്ദ്രത്തിന്റെയും സംയുക്ത ആഭ്യമുഖ്യത്തില്‍ തൊമ്മാന കോള്‍ പാടശേഖരത്തില്‍ വച്ചു നെല്‍കൃഷിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് നാനോ യുറിയ തളിക്കുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജെന്‍സി ബിജു അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഷീബ നാരായണന്, കൃഷി ഓഫിസര്‍ പി.ഒ. തോമസ്, വാര്‍ഡ് മെമ്പര്‍മാരായ പുഷ്പം ജോയ്, കെ.കെ. യൂസഫ്, പി.ജെ. സതീഷ് എന്നിവര്‍ പങ്കെടുത്തു, കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രത്തിലെ ഡോ. വി.എസ്. സന്തോഷ് മിത്ര പിരിശീലനം നല്കി. കൃഷി അസിസ്റ്റന്റ് ടി.കെ. സനല്‍ കുമാര്‍ നന്ദി പറഞ്ഞു.