മലമ്പാമ്പിനെ കൊന്ന് കറി വച്ച തളിയക്കോണം സ്വദേശി അറസ്റ്റില്‍
ഇരിങ്ങാലക്കുട: മലമ്പാമ്പിനെ പിടിച്ച് കറിവച്ച തളിയക്കോണം സ്വദേശി അറസ്റ്റില്‍. തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന എലമ്പലക്കാട്ടില്‍ രാജേഷ് (42) നെയാണ് പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ രതീഷ് പി ഡി യും സംഘവും പിടികൂടിയത് .പാലപ്പിള്ളി റെയിഞ്ച് ഓഫീസര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് രാജേഷിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. പ്രതി ആ സമയത്ത് വീട്ടില്‍ ഇല്ലാതിരുന്നത് കൊണ്ട് നാല്പതാം വാര്‍ഡ് കൗണ്‍സിലര്‍ ടി കെ ജയാനന്ദനെ സ്ഥലത്ത് വിളിച്ചുവരുത്തി കൗണ്‍സിലറുടെ സാന്നിധ്യത്തിലാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
പരിശോധനയില്‍ മലമ്പാമ്പിന്റെ ഇറച്ചി വേവിച്ച് വച്ചതായി കണ്ടെത്തിയിരുന്നു. മലമ്പാമ്പിന്റെ ഇറച്ചി ശാസ്ത്രീയ പരിശോധനയ്ക്ക് തിരുവനന്തപുരത്തുള്ള രാജീവ് ഗാന്ധി ബയോലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തളിയക്കോണം പാടശേഖരത്തില്‍ നിന്നാണ് ഇയാള്‍ പാമ്പിനെ പിടികൂടിയതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതി കീഴടങ്ങുകയായിരുന്നു.ഇരിങ്ങാലക്കുട ജുഡീഷ്യന്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പാലപ്പിള്ളി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി. ഡി രതീഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ടി.എം ഷിഹാസ്, വി.വി ഷിജു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഇ.വി ബാബു, കെ.വി ജിതേഷ്ലാല്, എ എം അനുശ്രീ, ജെ ജിസ്ന, എസ് വി ജയന്(റിസര്‍വ് ഫോറസ്റ്റ് വാച്ച്), സ്മിനേഷ് പി ബി (ഫോറസ്റ്റ് ഡ്രൈവര്‍) എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.