സംസ്ഥാനത്ത്(October 3) 7834 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത്(October 3) 7834 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശൂർ 778, ആലപ്പുഴ 633, കൊല്ലം 534, പാലക്കാട് 496, കണ്ണൂർ 423, കോട്ടയം 342, പത്തനംതിട്ട 296, കാസർഗോഡ് 257, ഇടുക്കി 106, വയനാട് 81 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവന്തപുരം നെടുമങ്ങാട് സ്വദേശി രാജൻ (47), കിളിമാനൂർ സ്വദേശി മൂസ കുഞ്ഞ് (72), കമലേശ്വരം സ്വദേശിനി വത്സല (64), വാമനാപുരം സ്വദേശി രഘുനന്ദൻ (60), നെല്ലുവിള സ്വദേശി ദേവരാജൻ (56), അമ്പലത്തിൻകര സ്വദേശിനി വസന്തകുമാരി (73), വള്ളക്കടവ് സ്വദേശി ബോണിഫേസ് ആൾബർട്ട് (68), അഞ്ചുതെങ്ങ് സ്വദേശി മോസസ് (58), ഇടുക്കി കട്ടപ്പന സ്വദേശി കെ.സി. ജോർജ് (75), തൃശൂർ വെമ്പല്ലൂർ സ്വദേശി അബ്ദു (64), കോഴിക്കോട് താഴം സ്വദേശി കോയക്കുട്ടി (73), കോഴിക്കോട് സ്വദേശിനി ജയപ്രകാശിനി (70), ചാലിയം സ്വദേശി അഷ്റഫ് (49), അരക്കിനാർ സ്വദേശി അഹമ്മദ് കോയ (74), പയ്യോളി സ്വദേശി ഗംഗാധരൻ (78), കണ്ണൂർ തളിപ്പറമ്പ് സ്വദേശി പി.സി. ജോസ് (56), രാമൻതളി സ്വദേശി പി. സുധാകരൻ (65), അയിക്കര സ്വദേശി അജേഷ് കുമാർ (40), അലവിൽ സ്വദേശിനി സുമതി (67), ചന്ദനക്കാംപാറ പി.വി. ചന്ദ്രൻ (68), എടയന്നൂർ സ്വദേശി ഭാസ്കരൻ (75), കാസർഗോഡ് മുട്ടത്തൊടി സ്വദേശിനി മറിയുമ്മ (67), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 813 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.രോഗം സ്ഥിരീകരിച്ചവരിൽ 49 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 187 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 6850 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 648 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
ജില്ലയിൽ 778 പേർക്ക് കൂടി ശനിയാഴ്ച (ഒക്ടോബർ 3) കോവിഡ്-19 സ്ഥിരീകരിച്ചു. 420 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6746 ആണ്. തൃശൂർ സ്വദേശികളായ 144 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15844 ആണ്. അസുഖബാധിതരായ 8966 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.ശനിയാഴ്ച ജില്ലയിൽ സമ്പർക്കം വഴി 771 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 8 കേസുകളുടെ ഉറവിടം അറിയില്ല. സമ്പർക്ക ക്ലസ്റ്ററുകൾ ഇവയാണ്: ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ 4, നെടുപുഴ പോലീസ് സ്റ്റേഷൻ ക്ലസ്റ്റർ 4, ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (2 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 3, ബി.ആർ.ഡി കുന്നംകുളം ക്ലസ്റ്റർ 2, കണ്ടശ്ശാംകടവ് മാർക്കറ്റ് ക്ലസ്റ്റർ 1, വലപ്പാട് മണപ്പുറം ക്ലസ്റ്റർ 1, ഒല്ലൂർ യൂനിയൻ ക്ലസ്റ്റർ 1, റോയൽ ഹോസ്പിറ്റൽ കുന്നംകുളം ക്ലസ്റ്റർ 1, വൈമാൾ തൃപ്രയാർ ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 725. കൂടാതെ 13 ആരോഗ്യ പ്രവർത്തകർക്കും 5 ഫ്രൻറ് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 7 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലും കഴിയുന്നവർ: ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 238, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-29, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-55, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-42, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-72, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി- 218, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-159, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ- 301, സി.എഫ്.എൽ.ടി.സി കൊരട്ടി-83, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-354, സി.എഫ്.എൽ.ടി.സി നാട്ടിക-735, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-66, ജി.എച്ച് തൃശൂർ-26, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി-52, ചാവക്കാട് താലൂക്ക് ആശുപത്രി-45, ചാലക്കുടി, താലൂക്ക് ആശുപത്രി -18, കുന്നംകുളം താലൂക്ക് ആശുപത്രി -28, ജി.എച്ച്. ഇരിങ്ങാലക്കുട -16, ഡി.എച്ച്. വടക്കാഞ്ചേരി-10, അമല ആശുപത്രി-54, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-76, മദർ ആശുപത്രി-7, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-2, ഇരിങ്ങാലക്കുട കോ ഓപറേറ്റീവ് ആശുപത്രി-2, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -8, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം-1, റോയൽ ഹോസ്പിറ്റൽ കുന്നംകുളം-4, സെന്റ് ആന്റണീസ് പഴുവിൽ-2, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-9.3268 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 10234 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 239 പേരേയാണ് ശനിയാഴ്ച ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചത്. അസുഖബാധിതരായ 8966 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ശനിയാഴ്ച 2630 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 3357 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 166273 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ശനിയാഴ്ച 435 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 75 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ശനിയാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 388 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു