ഭിന്നശേഷിത്വം എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍- മന്ത്രി ഡോ.ആര്. ബിന്ദു
ഇരിങ്ങാലക്കുട: ഭിന്നശേഷിക്കാരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. അവര്‍ക്ക് മാനസികോല്ലാസം നല്‍കേണ്ടത് സാമൂഹികവല്‍ക്കരണത്തിന്റെ ഭാഗമാണ്മന്ത്രി ഡോ.ആര്. ബിന്ദു. പ്രത്യേക പരിഗണനയര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സമഗ്രശിക്ഷ കേരളം ബി.ആര്.സി ഇരിങ്ങാലക്കുടയും സെന്റ് ജോസഫ്സ് കോളജിലെ എന്‍.എസ്.എസ്. യൂണിറ്റുകളും ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലെസി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ടായ ഹാരിഷ് പോള്‍ വിശിഷ്ടാതിഥിയായിരുന്നു. എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ വീണ സാനി, ഇരിങ്ങാലക്കുട ബി.ആര്.സിയിലെ ബിപിസി കെ.ആര് സത്യപാലന്, ലയണ്‍സ് ക്ലബ്ബ് സോണ്‍ ചെയര്മാന് അഡ്വ.ജോണ്‍ നിതിന്‍ തോമസ്, ഇരിങ്ങാലക്കുട ബി.ആര്.സിയിലെ ഡി.പി.സി ബ്രിജി, ലയണ്‍സ് ക്ലബ്ബ് റീജണല്‍ ചെയര്‍പേഴ്സണ്‍ കെ.എസ്.പ്രദീപ്, ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി ഡയസ് ജോസഫ്, ജിടെക് കമ്പ്യൂട്ടേഴ്സ് ഉടമ പോള്‍ എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍മാര്‍ എന്‍ ഉര്‍സുല, അധ്യാപകരായ ഡി മഞ്ജു, കെ. ഡി ധന്യ എന്നിവര്‍ നേതൃത്വം നല്കി.