ഫാ. ജോര്‍ജ് മാത്യു കേരള സിറ്റിസണ്‍ ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി
ഇരിങ്ങാലക്കുട: ഇമ്മാനുവേല്‍ ബാപ്റ്റിസ്റ്റ് സഭാ വൈദികനായ ഫാ. ജോര്‍ജ് മാത്യുവിനെ കേരള സിറ്റിസണ്‍ ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. മൂന്നു ദശാബ്ദത്തോളം ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമൂഹ്യ സേവന രംഗത്തും ആതുര ശുശ്രുഷ രംഗത്തും ഫാ. ജോര്‍ജ് മാത്യു സേവനം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ആറു വര്‍ഷമായി ഫാ. ജോര്‍ജ് മാത്യുവിന്റെ പ്രവര്‍ത്തന മേഖല കേരളമാണ്. പ്രകൃതി ജീവനത്തിന്റെ പ്രചരണം, ആധ്യാത്മിക പ്രഭാഷണം, പൗരവകാശ പ്രവത്തനം, മനുഷ്യപക്ഷ പ്രകൃതി സംരക്ഷണം, ജീവകാരുണ്യ പ്രവര്‍ത്തനം എന്നീ രംഗങ്ങളില്‍ റവ. ജോര്‍ജ് മാത്യു സജീവമാണ്. നവ മാധ്യമങ്ങളിലും ഫ. ജോര്‍ജ് മാത്യു ഉത്തരവാദിത്ത്വത്തോടെ ഇടപെടുന്നുണ്ട്.