മൈഭാരതിനൊപ്പം ദീപാവലി എന്ന സന്ദേശം മുന്നോട്ടുവച്ച് ഒരു കൂട്ടം വിദ്യാര്‍ഥികള്‍
ഇരിങ്ങാലക്കുട: മൈ ഭാരത്തിനൊപ്പം ദീപാവലി എന്ന സന്ദേശം മുന്നോട്ടുവച്ച് നെഹ്റു യുവ കേന്ദ്രയുടെയും ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട മാര്‍ക്കറ്റ്, താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തുകൊണ്ട് ഇരിങ്ങാലക്കുട ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് പരിപാടി ഉദ്ഘാടനം ചെയ്തു. കൂടാതെ ട്രാഫിക് പോലീസുമായി കൂടി ചേര്‍ന്ന് ട്രാഫിക് ബോധവല്‍ക്കരണ പരിപാടിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.
ദീപാവലിയോട് അനുബന്ധിച്ച് ഇന്ത്യ ഒട്ടാകെ നടന്ന ദീപാവലി വിത്ത് മൈ ഭാരത് എന്ന പരിപാടിയുടെ ഭാഗമായാണ് ശുചീകരണ പ്രവര്‍ത്തനങ്ങളും ട്രാഫിക് ബോധവല്‍ക്കരണവും സംഘടിപ്പിച്ചത്. ഇരുന്നൂറില്‍ പരം യുവതി യുവ യുവാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. നാഷണല്‍ സര്‍വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍മാരായ വി.പി. ഷിന്റോ, അനുഷ മാത്യു, ഇരിങ്ങാലക്കുട പോലീസ് എസ്ഐ കെ.ആര്. സുധാകരന്, ജില്ലാ യൂത്ത് ഓഫീസര്‍ സി. ബിന്‍സി, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.