ജെസിഐ ഇരിങ്ങാലക്കുട ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും നടത്തി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജൂണിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ (ജെസിഐ) ഇരിങ്ങാലക്കുട ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും ജെസിഐ നാഷണല്‍ പ്രസിഡന്റ് അഡ്വ. രകേഷ് ശര്‍മ്മ ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡന്റ് ലിയോ പോള്‍ അധ്യക്ഷത വഹിച്ചു. സോണ്‍ പ്രസിഡന്റ് മെജോ ജോണ്‍സനും പ്രശസ്ത സിനിമാതാരം ഐശ്വര്യ മിഥുനും മുഖ്യാതിഥികളായിരുന്നു.
അമ്മമാരുടെ അനാഥാലയത്തില്‍ അന്നദാനത്തോടു കൂടിയാണ് 2025വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ (ആര്‍സിസി) ലേക്ക് 20 വീല്‍ ചെയറുകള്‍ വിതരണം ചെയ്യുന്നു. ഇരിങ്ങാലക്കുടയുടെ വിവിധഭാഗങ്ങളില്‍ ദിശാ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കും. ജെസിഐ ഇരിങ്ങാലക്കുടയും ടെലസ് വിവേകാനന്ദ ഐഎഎസ് അക്കാദമിയും ചേര്‍ന്ന് സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന് കോഴ്സുകള്‍ക്ക് ഇരിങ്ങാലക്കുടയിലേയും പരിസരപ്രദേശങ്ങളിലേയും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതി ഏര്‍പ്പെടുത്തും.
ഡിസംബര്‍ 31 ന് പുതുവത്സരത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാനിയില്‍ വെച്ച് ജെസിഐയുടെ 20ാം വാര്‍ഷികാഘോഷ പ്രവര്‍ത്തനങ്ങളുടേയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം നടക്കും. വനിതാദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട വനിതാപോലീസ് സ്റ്റേഷനില്‍ കുട്ടികളുടെ പാര്‍ക്ക് നവീകരിക്കും. പാവപ്പെട്ട 20 കുടുംബങ്ങളെ തെരഞ്ഞെടുത്ത് അവര്‍ക്കാവശ്യമുള്ള മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യും.
അഖില കേരള ട്വന്റിട്വന്റി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. ഠാണാവില്‍ പ്രവര്‍ത്തിക്കുന്ന ജെസിഐ ഡ്രസ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കും. ജെസിഐ ഇരിങ്ങാലക്കുടയുടെ പുതിയ ഭാരവാഹികളായ പ്രസിഡന്റ് ഡിബിന്‍ അമ്പൂക്കന്, സെക്രട്ടറി ഷിജു കണ്ടംകുളത്തി, ട്രഷറര്‍ സോണി സേവ്യര്‍, ഷിജു പെരേപ്പാടന്. സഞ്ജു പട്ടത്ത്, നിഷിന നിസാര്‍, രമ്യ ലിയോ, സീമ ഡിബിന്‍ എന്നിവര്‍ പ്രസംഗിച്ചു.