സംഗമഗ്രാമമാധവനെ കുറിച്ച് എഴുതിയ പുസ്തകത്തിന് ദില്ലി വേള്‍ഡ് ബുക്ക് ഫെയറില്‍ പ്രകാശനം
![](https://irinjalakuda.news/wp-content/uploads/2025/02/SJC-WORLD-BOOK-FAIR-1024x510.jpg)
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് അധ്യാപികയായ ലിറ്റി ചാക്കോ എഴുതിയ സംഗമഗ്രാമമാധവന്റെ രണ്ടു കൃതികള്‍ എന്ന പുസ്തകം കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്, യുജിസി ചെയര്മാന് പ്രഫ. എം. ജഗദേഷ് കുമാര്‍, ത്രിപുര ഗവര്‍ണര്‍ എന്‍. ഇന്ദ്രസേന റെഡി, ദേശീയ ഹയര്‍ എഡ്യൂക്കേഷന്‍ സെക്രട്ടറി വിനീത് ജോഷി, ദേശീയ സ്കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാര്‍, എന്‍ബിടി ചെയര്മാന് പ്രഫ. മിളിന്ദ് സുധാകര്‍ മറാത്തെ, എന്‍ബിടി ഡയറക്ടര്‍ യുവരാജ് മാലിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനകര്‍മ്മം നിര്‍വ്വഹിക്കുന്നു.
ഇരിങ്ങാലക്കുട: സംഗമഗ്രാമമാധവന്റെ രണ്ടു കൃതികള്‍ എന്ന ലിറ്റി ചാക്കോയുടെ പുസ്തകം ചെയ്തു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് അധ്യാപികയാണ് ലിറ്റി ചാക്കോ. കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്, യുജിസി ചെയര്മാന് പ്രഫ. എം. ജഗദേഷ് കുമാര്‍, ത്രിപുര ഗവര്‍ണര്‍ എന്‍. ഇന്ദ്രസേന റെഡി, ദേശീയ ഹയര്‍ എഡ്യൂക്കേഷന്‍ സെക്രട്ടറി വിനീത് ജോഷി, ദേശീയ സ്കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാര്‍, എന്‍ബിടി ചെയര്മാന് പ്രഫ. മിളിന്ദ് സുധാകര്‍ മറാത്തെ, എന്‍ബിടി ഡയറക്ടര്‍ യുവരാജ് മാലിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.
എന്‍ഡിആര്‍എഫ് 2025 അഥവാ വേള്‍ഡ് ബുക്ക് ഫെയറിന്റെ പ്രൗഢമായ തീം പവലിയനിലായിരുന്നു പരിപാടി നടന്നത്. ഭാരതത്തിന്റെ ശാസ്ത്ര പാരമ്പര്യത്തിന് നട്ടെല്ലു നിവര്‍ത്തി നില്ക്കാന് കഴിയുന്ന സംഭാവനകള്‍ നല്കിയ വ്യക്തിത്വമാണ് സംഗമഗ്രാമമാധവന് എന്നും ഇത്തരം പഠനങ്ങള്‍ ഭാരതീയ ജ്ഞാന പരമ്പരയുടെ വീണ്ടെടുപ്പുകളാണെന്നും മന്ത്രി പറഞ്ഞു.
ഭാരതത്തില്‍ താളിയോലകളിലും മറ്റും ഉള്‍ക്കൊള്ളുന്ന ഇത്തരം അറിവുകളുടെ ആര്‍ക്കൈവല്‍ സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ 60 കോടി രൂപ വകയിരുത്തിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. സംഗമഗ്രാമമാധവനെക്കുറിച്ചുള്ള പഠനവും മാധവന്റെ അപ്രകാശിതവും അലഭ്യവുമായിരുന്ന കൃതികളും ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് സംഗമഗ്രാമമാധവന്റെ രണ്ടു കൃതികള്‍ എന്ന ലിറ്റി ചാക്കോയുടെ പുസ്തകം. സംഗമഗ്രാമമാധവനെ കുറിച്ച് കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളം കാലത്തെ ഇവരുടെ ഗവേഷണത്തിന്റെ ഒരു ഫലം കൂടിയാണിത്.
തികച്ചും അക്കാദമികമായി ഈ വിഷയത്തെ സമീപിക്കുന്നവര്‍ക്ക് ഉപകാരപ്രദമാണ് ഈ പുസ്തകം. ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഉടന്‍ ലഭ്യമാവും എന്ന് എന്‍ബിടി അറിയിച്ചു. ലോകത്തിലെ തന്നെ ശ്രദ്ധേയമായ പുസ്തകോത്സവമായ എന്ഡിഡബ്യൂബിഎഫി ന്റെ വേദിയില്‍ ഈ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി പറഞ്ഞു. കലാലയത്തില്‍ നിന്നും സിസ്റ്റര്‍ സങ്കീര്‍ത്തനയും ചടങ്ങില്‍ പങ്കെടുത്തു.
കേരളീയ ഗണിത സരണിയുടെ മുഴുവനും പൈതൃകം അനാവരണം ചെയ്യുന്ന പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ് ലിറ്റി ചാക്കോ. 40 രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലധികം പ്രസാധകരാണ് രണ്ടായിരത്തിലധികം സ്റ്റാളുകളിലായി ന്ബിടി നേതൃത്വം നല്കുന്ന വിശ്വ പുസ്തകമേളയില്‍ പങ്കെടുക്കുന്നത്. അറുന്നൂറിലധികം പരിപാടികള്‍ ഇതില്‍ ഒരുക്കിയിരുന്നു.രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉദ്ഘാടനം ചെയ്ത പുസ്തകമേളയില്‍ ഇരുപതു ലക്ഷത്തോളം ആളുകളാണ് പങ്കെടുത്തത്. എന്‍ബിടി (നാഷണല്‍ ബുക്ക് ട്രസ്റ്റ്, ഇന്ത്യ) ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.