സംസ്ഥാനത്ത് (ഒക്ടോബർ 20) 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403, കണ്ണൂര്‍ 400, പത്തനംതിട്ട 248, കാസര്‍ഗോഡ് 145, വയനാട് 87, ഇടുക്കി 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സ്വദേശി ജെ. നേശയ്യന് (85), പൂഴനാട് സ്വദേശി ശ്രീകുമാരന്‍ നായര്‍ (56), കുളത്തൂര്‍ സ്വദേശി ശിവപ്രസാദ് (25), വെടിവച്ചാന്‍ കോവില്‍ സ്വദേശി കെ. കുഞ്ഞുശങ്കരന് (80), വലിയതുറ സ്വദേശി ലൂഷ്യസ് (50), പത്തനംതിട്ട കോന്നി സ്വദേശി പുഷ്പാഗദന് (64), ആലപ്പുഴ പാണ്ടനാട് സ്വദേശി ഫിലിപ് എബ്രഹാം (50), വണ്ടാനം സ്വദേശി മുഹമ്മദ് കുഞ്ഞ് (85), എറണാകുളം ഇടകൊച്ചി സ്വദേശിനി കാര്‍മലി (68), തൃപ്പുണ്ണിത്തുറ സ്വദേശി ബേബി (86), തൃശൂര്‍ കൊടകര സ്വദേശിനി റോസി (65), ഇരിങ്ങാലക്കുട സ്വദേശിനി ബേബി രാജന് (57), കൈപറമ്പ് സ്വദേശി സരോജാക്ഷന്‍ (82), ചെന്നൈപാറ സ്വദേശി വരദരാജ് (76), പരവട്ടാനി സ്വദേശി കെ.കെ. പോള്‍ (70), മലപ്പുറം നടുവട്ടം സ്വദേശി മുഹമ്മദ് (97), വാളാഞ്ചേരി സ്വദേശിനി ബീയുമ്മ (85), ചീനിക്കല്‍ സ്വദേശി മരക്കാര്‍ (80), പുല്‍പ്പറ്റ സ്വദേശി ജിഷ്ണു (37), കരുവാരകുണ്ട് സ്വദേശി കറുപ്പന് (75), കണ്ണൂര്‍ പുള്ളൂക്കര സ്വദേശി സുലൈന്മാന് (63), മുഴിപ്പിലങ്ങാട് സ്വദേശി പി. അലി (69), താന സ്വദേശി മുഹമ്മദ് അഫ്സല് (59), കരിവെള്ളൂര്‍ സ്വദേശി സുരേഷ് (42) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1206 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5717 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 707 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂർ ജില്ലയിൽ 896 പേർക്ക് കൂടി കോവിഡ്
തൃശൂർ ജില്ലയിലെ 896 പേർക്ക് കൂടി ചൊവ്വാഴ്ച (ഒക്ടോബർ 20) കോവിഡ്-19 സ്ഥിരീകരിച്ചു. 760 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8560. തൃശൂർ സ്വദേശികളായ 132 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 29442. അസുഖബാധിതരായ 20591 പേരെയാണ് ആകെ നെഗറ്റീവായി ഡിസ്ചാർജ് ചെയ്തത്.894 കേസുകളിലും സമ്പർക്കം വഴിയാണ് രോഗബാധ. 7 കേസുകളുടെ ഉറവിടം വ്യക്തമല്ല. നാല് സമ്പർക്ക ക്ലസ്റ്ററുകൾ വഴി രോഗബാധയുണ്ടായി. ക്ലസ്റ്ററുകൾ: റൈസ് ബസാർ തൃശൂർ ക്ലസ്റ്റർ 8, നെസ്റ്റ് ഡീ അഡിക്ഷൻ സെൻറർ രാമവർമ്മപുരം ക്ലസ്റ്റർ 2, ജയ്ഹിന്ദ് മാർക്കറ്റ് ക്ലസ്റ്റർ 1, ചേറ്റുവ ഹാർബർ ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 873. രണ്ട് ആരോഗ്യ പ്രവർത്തകർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന രണ്ട് പേർക്കും കോവിഡ് സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചവരിൽ 60 വയസ്സിന് മുകളിൽ 70 പുരുഷൻമാരും 55 സ്ത്രീകളും 10 വയസ്സിന് താഴെ 22 ആൺകുട്ടികളും 29 പെൺകുട്ടികളും ഉൾപ്പെടുന്നു.കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടിസികളിലും പ്രവേശിപ്പിച്ചവർ:ഗവ. മെഡിക്കൽ കോളേജ് തൃശൂർ-277, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-21, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-64, കില ബ്ലോക്ക് 1 തൃശൂർ-40, കില ബ്ലോക്ക് 2 തൃശൂർ-35, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-174, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-108, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-173, സി.എഫ്.എൽ.ടി.സി കൊരട്ടി-32, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-276, സി.എഫ്.എൽ.ടി.സി നാട്ടിക-355, പി.എസ്.എം. ഡെന്റൽ കോളേജ് അക്കികാവ്-36, ജ്യോതി സിഎഫ്എൽടിസി, ചെറുതുരുത്തി-98, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-84, ജി.എച്ച് തൃശൂർ-38, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി-42, ചാലക്കുടി താലൂക്ക് ആശുപത്രി-13, കുന്നംകുളം താലൂക്ക് ആശുപത്രി-22, ജി.എച്ച്. ഇരിങ്ങാലക്കുട-12, ഡി.എച്ച്. വടക്കാഞ്ചേരി-6, അമല ആശുപത്രി-58, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-78, മദർ ആശുപത്രി-13, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-6, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -10, ക്രാഫ്റ്റ് ആശുപത്രി കൊടുങ്ങല്ലൂർ-1, രാജാ ആശുപത്രി ചാവക്കാട്-6, അശ്വിനി ഹോസ്പിറ്റൽ തൃശൂർ-14, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി-12, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം-8, റോയൽ ഹോസ്പിറ്റൽ കുന്നംകുളം-2, സെന്റ് ആന്റണീസ് പഴുവിൽ-5, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-11.ചൊവ്വാഴ്ച 5534 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 541 പേർ പുതുതായി ചികിത്സയിൽ പ്രവേശിച്ചതിൽ 307 പേർ ആശുപത്രിയിലും 234 പേർ വീടുകളിലുമാണ്. ചൊവ്വാഴ്ച 2638 പേർക്ക് ആന്റിജൻ പരിശോധന നടത്തി. ചൊവ്വാഴ്ച മൊത്തം 3227 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 221901 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 544 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 93032 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 42 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 350 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.