നഗരസഭ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി
ഇരിങ്ങാലക്കുട: നഗരസഭയുടെ കീഴിലുള്ള വിന്‍ഡ്രോ കമ്പോസ്റ്റിംഗ് പ്ലാന്റില്‍ ഉത്പാദിപ്പിച്ച വളം പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ച് ഒരുക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നഗരസഭ ഓഫീസിന്റെ പിന്നില്‍ 300 ഗ്രോബാഗുകളിലാണു പച്ചക്കറി കൃഷി നടത്തിയത്. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളാണു ഇതിനു ചുക്കാന്‍ പിടിക്കുന്നത്. ജനുവരി അവസാനമാണു തൈകള്‍ നട്ടത്. വിളവെടുപ്പിനു ചെയര്‍പേഴ്സണ്‍ സോണിയഗിരി, നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ജി. അില്‍, തൊഴിലുറപ്പ് കോ-ഓര്‍ഡിനേറ്റര്‍ സജി എന്നിവര്‍ പങ്കെടുത്തു. വിളവെടുത്ത പച്ചക്കറി സമൂഹ അടുക്കളയിലേക്കു കൈമാറി.