പ്രൊഫ. മീനാക്ഷി തമ്പാന് ഇരിങ്ങാലക്കുടയിലെ വീട്ടുമുറ്റത്ത് കുടുംബാംഗങ്ങളോടൊപ്പം പോരാട്ടത്തില്‍ പങ്കെടുത്തു
ഇരിഞ്ഞാലക്കുട:കോവിഡ് വാക്സിന് സൗജന്യമായി നല്കാന് തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത വീട്ടുമുറ്റത്ത് സമരം ഇരിഞ്ഞാലക്കുട മണ്ഡലത്തിലെ എല്ലാ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ കുടുംബങ്ങളിലും നടന്നു. സിപിഐ നേതാവും മുന്‍ വനിതാകമ്മീഷന് ചെയര്‍പഴ്സണും മുന്‍ എംഎല്‍എ യുമായ പ്രൊഫ. മീനാക്ഷി തമ്പാന് ഇരിങ്ങാലക്കുടയിലെ വീട്ടുമുറ്റത്ത് കുടുംബാഗങ്ങളോടൊപ്പം പോരാട്ടത്തില്‍ പങ്കെടുത്തു, എല്‍ഡിഎഫ് നേതാക്കളായ പി. മണി, ഉല്ലാസ് കളക്കാട്ട്, കെ. ശ്രീകുമാര്‍, കെ. ആര്. വിജയ, എന്‍. കെ. ഉദയപ്രകാശ്, കെ.എസ്. പ്രസാദ് എന്നിവര്‍ നേതൃത്വപരമായ പങ്ക് വഹിച്ചു. സിപിഐ സംസ്ഥാന കൗന്‍സില്‍ അംഗം കെ. ശ്രീകുമാര്‍, കാറളത്തെ ഭവനത്തിലും, സിപിഐ മണ്ഡലം സെക്രട്ടറി പി മണി പടിയൂരിലെ ഭവനത്തിലും, സിപിഐ ജില്ലാ എക്സികുട്ടീവ് അംഗം ടി. കെ. സുധീഷ് കാറളത്തെ ഭവനത്തിലും, ജില്ലാ കൗന്‍സില്‍ അംഗം എം. ബി.ലത്തീഫ് ആളൂരിലെ ഭവനത്തിലും, മണ്ഡലം അസി :സെക്രട്ടറി എന്‍. കെ. ഉദയപ്രകാശ് കാറളത്തെ ഭവനത്തിലും, യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി അംഗം വി. എസ്. വസന്തന് ഇരിഞ്ഞാലക്കുടയിലെ ഭവനത്തിലും കുടുംബാഗങ്ങളോടൊപ്പം സമരത്തില്‍ പങ്കാളികളായി., മണ്ഡലം സെക്രെട്ടേറിയറ്റ് മെമ്പര്‍മാരായ എം.സി.രമണന്, കെ. വി. രാമകൃഷ്ണന്, കെ. സി. ബിജു, കെ. കെ. ശിവന്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ കെ.എസ്.പ്രസാദ്, ടി. സി. അര്ജുനന്,കെ. എസ്. ബൈജു, വി.ആര്. രമേശ്,എം.ജെ. ബേബി,വിക്രമന്, സുരേഷ്, രാജന് എന്നിവര്‍ നേതൃത്വം നല്കി സമരത്തില്‍ പങ്കാളികളായി.