റവന്യു ജില്ല കേരള സ്കൂള്‍ കലോത്സവം ഇരിങ്ങാലക്കുടയില്‍ സംഘാടക സമിതി രൂപീകരിച്ചു
ഇരിങ്ങാലക്കുട: തൃശൂര്‍ റവന്യു ജില്ല കേരള സ്കൂള്‍ കലോത്സവം സംഘാടക സമിതി രൂപീകരണ യോഗം ടൗണ്‍ ഹാളില്‍ മുന്‍സിപ്പല്‍ ചെയര്‍ പേഴ്സണ്‍ സോണിയ ഗിരിയുടെ അധ്യക്ഷതയില്‍ ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മുഖ്യാതിഥിയായിരുന്നു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി. മദനമോഹനന്‍, പ്രഫ. സാവിത്രി ലക്ഷ്മണന് എക്സ് എംപി, ബ്ലോക്ക് പ്രസിഡന്റ് ലളിത ബാലന്, ഡിഇഒ ഇന്‍ ചാര്‍ജ് വി. ജസ്റ്റിന് തോമസ്, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എം.സി. നിഷ, മുന്‍സിപ്പല്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ജെ. ചിറ്റിലപ്പിള്ളി, സീമ പ്രേമരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. നവംബര്‍ 23, 24, 25 തിയ്യതികളില്‍ 15 വേദികളിലായിട്ടാണ് കലോത്സവം നടക്കുക. 501 അംഗ സംഘാടകസമിതി രൂപീകരിച്ചു. മന്ത്രി ഡോ. ആര്. ബിന്ദു (ചെയര്മാന്), നഗരസഭാധ്യക്ഷ സോണിയ ഗിരി (വൈസ് ചെയര്മാന്), വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി. മദനമോഹനന്‍ (ജനറല്‍ കണ്‍വീനര്‍), ഡിഇഒഇന് ചാര്‍ജ് വി. ജസ്റ്റിന് തോമസ് (ട്രഷറര്‍).