ഫിറ്റനസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
പടിയൂര്‍: ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് പടിയൂര്‍ പഞ്ചായത്തില്‍ വനിതകള്‍ക്ക് ആരംഭിച്ച ഫിറ്റ്നസ് സെന്റര്‍ ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രിസിഡന്റ് ലത സഹദേവന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍, സുധ ദിലീപ്, ലിജി രതീഷ്, ടി.വി. വിബിന്, ജയശ്രീലാല്‍, യമുന രവീന്ദ്രന്, വി.എ. ഷാജന് എന്നിവര്‍ പ്രസംഗിച്ചു.