ജെനില്‍ ജോണിനെ സംസ്കാരസാഹിതി ആദരിച്ചു
ഇരിങ്ങാലക്കുട: കേരളത്തിലെ സ്കൂളുകളില്‍ നടപ്പിലായ വാട്ടര്‍ബെല്‍ എന്ന പദ്ധതിയുടെ ആശയം മുന്നോട്ടുവച്ച അധ്യാപകനായ ജെനില്‍ ജോണിനെ സംസ്കാരസാഹിതി ആദരിച്ചു. പ്രസിഡന്റ് സി.എസ്. അബ്ദുള്‍ ഹഖ് അധ്യക്ഷത വഹിച്ചു. മുന്‍ എംപി സാവിത്രി ലക്ഷ്മണന് പുരസ്കാരം നല്കി. കായികാധ്യാപകന് എന്ന നിലയില്‍ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് കൂടി ചിന്തിക്കാനുള്ള മനസുണ്ടായതുകൊണ്ടാണ് ഇത്തരമൊരാശയം മുന്നോട്ടുവയ്ക്കാന്‍ ജെനിലിന് സാധിച്ചതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. എല്ലാ സ്കൂളുകളിലും വൃത്തിയുള്ള ശുചിമുറികളുണ്ട് എന്നുറപ്പുവരുത്തേണ്ട ഉത്തരവാദിത്വം കൂടിയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. സംസ്കാരസാഹിതി നിയോജകമണ്ഡലം കണ്‍വീനര്‍ അരുണ്‍ ഗാന്ധിഗ്രാം, കമ്മിറ്റിയംഗം എ.സി. സുരേഷ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോമോന് മണാത്ത്, കെഎസ്യു ജില്ലാ സെക്രട്ടറി റൈഹാന്‍ ഷഹീര്‍, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് ഭരതന് പൊന്തേങ്കണ്ടത്ത്, കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് പ്രഫ. ഇ.ടി. ജോണ്‍, എം.എസ്. ദാസന്, ബിജു ലാസര്‍ എന്നിവര്‍ പ്രസംഗിച്ചു.