ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഓണത്തിന് ഒരു വട്ടി പൂവ്

ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഓണത്തിന് ഒരു വട്ടി പൂവ് എന്ന ഉദ്ദേശ്യത്തോടെ ചെണ്ടു മല്ലി പൂകൃഷിയുടെ ഉദ്ഘാടനം സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.കെ. മുരളി ചെണ്ടുമല്ലി തൈ നട്ട് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഓണത്തിന് ഒരു വട്ടി പൂവ് എന്ന ഉദ്ദേശ്യത്തോടെ ചെണ്ടു മല്ലി പൂവ് കൃഷിയിടമൊരുക്കി. സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.കെ. മുരളി ചെണ്ടുമല്ലി തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി. ഭക്തവത്സലന് ചെണ്ടുമല്ലി കൃഷി രീതിയെ കുറിച്ച് കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍, മറ്റ് അധ്യാപകര്‍, എന്‍എസ്എസ് വളണ്ടിയര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.