പൂമംഗലം ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയുടെ നേതൃത്വത്തില്‍ വനിതകളുടെ സൗജന്യ യോഗ പരിശീലന പദ്ധതി ആരംഭിച്ചു

പൂമംഗലം ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയുടെ നേതൃത്വത്തില്‍ വനിതകളുടെ സൗജന്യ യോഗ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: പൂമംഗലം ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയുടെ നേതൃത്വത്തില്‍ വനിതകളുടെ സൗജന്യ യോഗ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിതാ സുരേഷ് അധ്യക്ഷത വഹിച്ചു. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി. രജിത, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കത്രീന ജോര്‍ജ്, ടി.എ. സന്തോഷ്, അംഗങ്ങളായ ലതാവിജയന്‍, ജൂലി ജോയ്, ലാലി വര്‍ഗീസ്, കെ.എന്‍. ജയരാജ്, എഎംഎഐ പ്രതിനിധി ഡോ. പൂജ, പൂമംഗലം കുടുംബാരോഗ്യ കേന്ദ്രം ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. അനില്‍കുമാര്‍, വിപിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.