വിദ്യാലയങ്ങളില്‍ സാനിറ്റേഷന്‍ കോംപ്ലക്സിനായി 45 ലക്ഷം രൂപയുടെ പദ്ധതിയുമായി മുരിയാട് പഞ്ചായത്ത്

ക്ലീന്‍ ഗ്രീന്‍ മുരിയാട് പദ്ധതിയുടെ ഭാഗമായി മുരിയാട് പഞ്ചായത്തിലെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലേക്കുള്ള സാനിറ്റേഷന്‍ കോംപ്ലക്സുകള്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി വിദ്യാലയങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.
മുരിയാട്: ക്ലീന്‍ ഗ്രീന്‍ മുരിയാട് പദ്ധതിയുടെ ഭാഗമായി മുരിയാട് പഞ്ചായത്തിലെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലും സാനിറ്റേഷന്‍ കോംപ്ലക്സുകള്‍ നിര്‍മ്മിക്കുന്നതിനായി പഞ്ചായത്ത് 45 ലക്ഷം രൂപയുടെ പദ്ധതി ആവിഷ്കരിച്ചു. യുഎംഎല്പിഎസ് തുവന്‍കാട്, എസ്എന്‍ബിഎസ് എല്‍പിഎസ് പുല്ലൂര്‍, ജിയുപിഎസ് ആനന്ദപുരം, എസ്കെഎച്ച്എസ്എസ് ആനന്ദപുരം, എയുപിഎസ് മുരിയാട് എന്നിവിടങ്ങളിലാണ് സാനിറ്റേഷന്‍ കോംപ്ലക്സുകള്‍ നിര്‍മ്മിക്കുക. അഞ്ചിടങ്ങളിലും നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞു.
പഞ്ചായത്ത്, ശുചിത്വ മിഷന്, സ്കൂള്‍ വിഹിതം എന്നിവ സംയോജിപ്പിച്ച് കൊണ്ടാണ് പദ്ധതിക്കുള്ള ധനസമാഹരണം നടത്തിയിരിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച മൂന്ന് വിദ്യാലയങ്ങളിലെ സാനിറ്റേഷന്‍ കോംപ്ലക്സുകള്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി വിദ്യാലയങ്ങള്‍ക്ക് സമര്‍പ്പിച്ചു. ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ എംപിടിഎ പ്രസിഡന്റും പഞ്ചായത്തംഗവുമായ നിജി വത്സന് അധ്യക്ഷത വഹിച്ചു.
മാനേജര്‍ വാസു, ഹെഡ്മാസ്റ്റര് അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ ലിയോ, പഞ്ചായത്തംഗം ശ്രീജിത്ത് പട്ടത്ത് എന്നിവര്‍ സംസാരിച്ചു. തുറവന്‍ക്കാട് യുഎംഎല്പിഎസ് സ്കൂളില്‍ വാര്‍ഡംഗം റോസ്മി ജയേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം തോമാസ് തൊകലത്ത്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജെര്‍മിയ, മാനേജര്‍ സിസ്റ്റര്‍ ലെസ്ലി, പിടിഎ പ്രസിഡന്റ് ലിജോ മൂഞ്ഞേലി എന്നിവര്‍ സംസാരിച്ചു. പുല്ലൂര്‍ എസ്എന്‍ബിഎസ് എല്‍പി സ്കൂളില്‍ വാര്‍ഡംഗം നിഖിത അനൂപ് അധ്യക്ഷത വഹിച്ചു. മാനേജര്‍ രാമാനന്ദന്‍ ചെറാക്കുളം, ഹെഡ്മിസ്ട്രസ് മിനി, പഞ്ചായത്തംഗങ്ങളായ സേവ്യര്‍ ആളൂക്കാരന്‍, മണി സജയന് എന്നിവര്‍ സംസാരിച്ചു.