കൈരളി നാട്യ കലാക്ഷേത്രം നൃത്ത വിദ്യാലയം- ഓട്ടന്തുള്ളല് പഠന കളരിയുടെ നാല്‍പ്പത്തിമൂന്നാം വാര്‍ഷികം സംഘടിപ്പിച്ചു

കൈരളി നാട്യ കലാക്ഷേത്രം നൃത്ത വിദ്യാലയം- ഓട്ടന്തുള്ളല് പഠന കളരിയുടെ നാല്‍പ്പത്തിമൂന്നാം വാര്‍ഷികം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കൈരളി നാട്യ കലാക്ഷേത്രം നൃത്ത വിദ്യാലയം- ഓട്ടന്തുള്ളല് പഠന കളരിയുടെ നാല്‍പ്പത്തിമൂന്നാം വാര്‍ഷികം ഇരിങ്ങാലക്കുട ശ്രീനാരായണ ഹാളില്‍ വച്ച് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. എസ്എന്‍ബിഎസ് സമാജം പ്രസിഡന്റ് എന്‍.ബി. കിഷോര്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്രഹ്മാകുമാരി വാസന്തി ബെഹന്‍ ജി, കെഎസ്ഇ ലിമിറ്റഡ് എംഡി എം.പി. ജാക്സണ്, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് പ്രസിഡന്റ് രമേശന് നമ്പീശന്, എസ്എന്‍വൈഎസ് സെക്രട്ടറി കെ.യു. അനീഷ്, റഷീദ് കാറളം, അരുണ്‍ ഗാന്ധിഗ്രാം, മുരിയാട് മുരളീധരന്, എം. ഉമാശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നാട്യ കലാ ക്ഷേത്രം വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്ത നൃത്ത്യങ്ങളും അരങ്ങേറി.