ആള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട മേഖല സമ്മേളനം നടന്നു

ആള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട മേഖല 2024- 2025 വര്‍ഷത്തെ 41-ാം മേഖല സമ്മേളനം ജില്ലാ പ്രസിഡന്റ് അനില്‍ തുമ്പയില്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ആള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട മേഖല 41-ാം മേഖല സമ്മേളനം ജില്ലാ പ്രസിഡന്റ് അനില്‍ തുമ്പയില്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എന്‍.എസ്. പ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എ.സി. ജോണ്സണ്, സംസ്ഥാന സെക്രട്ടറി സി.ജി. ടൈറ്റസ്, ജില്ലാ പിആര്‍ഒ അജയന്, ജില്ലാ സ്പോട്സ് ചെയര്മാന് വേണു വെള്ളാങ്കല്ലൂര്‍, ജില്ലാ കമ്മിറ്റി അംഗം സുരേഷ് കിഴുത്താണി, മേഖല പിആര്‍ഒ എ.വി. വിശ്വനാഥ്, എ.സി. ജയന്, ജില്ലാ സെക്രട്ടറി ലിജോ പി. ജോസഫ്, മേഖല ജോയിന്റ് സെക്രട്ടറി ഡേവിസ് അലുക്ക, മേഖല സെക്രട്ടറി സജയന് കാറളം, മേഖല ട്രഷറര്‍ ടി.സി. ആന്റു, ജില്ലാ ജോ. സെക്രട്ടറി എ.വി. ജീസണ്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ കെ.കെ. രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.