മഹിളാമോര്‍ച്ച തൃശൂര്‍ സൗത്ത് ജില്ല നേതൃ ശില്പശാല സംഘടിപ്പിച്ചു
മഹിളാമോര്‍ച്ച തൃശൂര്‍ സൗത്ത് ജില്ല സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നേതൃശില്പശാല സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീജ സി. നായര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മഹിളാമോര്‍ച്ച തൃശൂര്‍ സൗത്ത് ജില്ല സമിതിയുടെ ആഭിമുഖ്യത്തില്‍ നേതൃശില്പശാല നമോ ഭവനില്‍ വച്ച് സംഘടിപ്പിച്ചു. മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീജ സി. നായര്‍ ഉദ്ഘാടനം ചെയ്തു. സൗത്ത് ജില്ലാ പ്രസിഡന്റ് രശ്മി ബാബു അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി റിമ പ്രകാശ് വിഷയ അവതരണം നടത്തി. സൗത്ത് ജില്ലയിലെ എട്ടു സംഘടനാ മണ്ഡലങ്ങളില്‍ നിന്നുള്ള പാര്‍ട്ടിയുടെയും മഹിളാമോര്‍ച്ചയുടെയും മണ്ഡലം, ജില്ലാ, സംസ്ഥാന ഭാരവാഹികള്‍ പങ്കെടുത്തു. യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച ശ്രീജ സി. നായര്‍ നമ്മള് ജയിക്കും നമ്മള് ഭരിക്കും എന്ന മുദ്രാവാക്യമുയര്‍ത്തി.
മിഷന് 2025 വിജയിപ്പിക്കുവാന്‍ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ സമൂഹത്തിലിറങ്ങി പ്രവര്‍ത്തിക്കേണ്ട ആവശ്യകതയെക്കുറിച്ച് ശില്പശാലയില് സംസാരിച്ചു. സിപിഎം കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ വിട്ട് ബിജെപിയിലേക്ക് വന്ന മഹിളകളെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ജില്ലാതല ഔട്ട് റീച്ച് ഉദ്ഘാടനവും സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീജ സി. നായര്‍ നിര്‍വഹിച്ചു. മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സിന്ധു സതീഷ് സ്വാഗതവും മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറിയും സംസ്ഥാനപ്രഭാരി യുമായ തുഷാര ഷിബു ആശംസകള്‍ അര്‍പ്പിക്കുകയും ജനറല്‍ സെക്രട്ടറി സജിനി സന്തോഷ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ഇരിങ്ങാലക്കുട മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണം സംഘടിപ്പിച്ചു
കിഴുത്താണി പര്‍ളം റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കുക- കാന നിര്‍മ്മാണം പൂര്‍ത്തിയാക്കുക ബിജെപി മാര്‍ച്ചും പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിച്ചു
കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി
കുടുംബ സംഗമം സംഘടിപ്പിച്ചു
പിഎംശ്രീ കരാറിന്റെ കോപ്പി കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
കാല് നൂറ്റാണ്ടായി യുഡിഎഫ് നേതൃത്വത്തിലുള്ള ഇരിങ്ങാലക്കുട നഗരസഭ ഭരണത്തിനെതിരെ കുറ്റപത്രവുമായി എല്‍ഡിഎഫ്